ആവശ്യമായ ചേരുവകൾ
ബട്ടർ – 4 ടേബിൾസ്പൂൺ
കൊഞ്ച് – 10 – 15 എണ്ണം
മൈദ – 1 ടീസ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – 6 അല്ലി
നാരാങ്ങാ നീര് – 1 ടേബിൾസ്പൂൺ
ഹെവി ക്രീം – 1 കപ്പ്
ഇറ്റാലിയൻ സീസണിങ് – 1/4 ടീസ്പൂൺ
ചീസ് – 1/2 കപ്പ്
ഉപ്പ് – ആവശ്യത്തിന്
കുരുമുളകുപൊടി – ആവശ്യത്തിന്
പാഴ്സലി – 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ കൊഞ്ച് ചൂടായ ബട്ടറിൽ മൂന്ന് മിനിറ്റ് വറുത്തെടുക്കുക. ആവശ്യത്തിന് ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഇത് ഒരു പ്ലേറ്റിലേക്ക് മാറ്റി വയ്ക്കാം.
അതേ പാത്രത്തിൽ മൈദ ചേർത്ത് പച്ചമണം മാറുന്നതു വരെ വരെ വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞത് ചേർത്ത് 30 സെക്കന്റ് വഴറ്റാം.
നാരങ്ങാനീരും ക്രീമും ഇറ്റാലിയൻ സീസണിങും ചേർത്തു നന്നായി യോജിപ്പിക്കാം. രണ്ട് മിനിറ്റിനു ശേഷം ഇതിലേക്കു വറുത്തെടുത്ത കൊഞ്ച് ചേർക്കാം.
ചീസും മിക്സഡ് ഹെർബ്സും ചേർത്ത് തീയിൽ നിന്നും വാങ്ങാം. വിളമ്പുമ്പോൾ ആവശ്യമെങ്കിൽ ഉപ്പും കുരുമുളകും ചേർക്കാം.
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- രക്തരൂക്ഷിതമായ ചരിത്രം പറയുന്ന മാതൃഭാഷാ ദിനം; ഹിന്ദുത്വ ഭാഷാ ദേശീയതയുടെ കാലത്ത് ഫെബ്രുവരി 21ൻ്റെ പ്രസക്തി
- ഭക്ഷണത്തിന് വരിനിന്നവർക്ക് നേരെ ഇസ്രായേൽ വെടിവെപ്പ്
- കർഷകർ ‘ദില്ലി ചലോ’ മാർച്ചുമായി ഇന്നു വീണ്ടും മുന്നോട്ട്
- അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേലിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രാജ്യങ്ങൾ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക