ചെന്നൈ: നാഗർകോവിലിനു സമീപം പാർവതിപുരം മേഖലയിൽ റെയിൽവേ ട്രാക്കിൽ പാറക്കല്ലുകളും ചത്ത പശുവിന്റെ തലയോട്ടിയും സ്ഥാപിച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. തിരുനെൽവേലി ജംക്‌ഷനിലേക്കു പോവുകയായിരുന്ന ഗാന്ധിധാം എക്‌സ്പ്രസ് ട്രെയിൻ (20924) നാഗർകോവിലിനടുത്ത് പാർവതിപുരം ഭാഗത്തിനുസമീപം സഞ്ചരിക്കുമ്പോൾ പെട്ടെന്ന് കല്ലുകളിൽ ഇടിക്കുകയും വലിയ ശബ്ദം കേൾക്കുകയും ചെയ്തു. ട്രെയിൻ നിർത്തിയശേഷം ലോക്കോ പൈലറ്റ് ഇറങ്ങി നോക്കിയപ്പോൾ ട്രാക്കിൽ കല്ലുകളും ചത്ത പശുവിന്റെ തലയോട്ടിയും കണ്ടു.