കണ്ണൂർ: കണ്ണൂരിൽ കഞ്ചാവും കഞ്ചാവ് ഓയിലുമായി യുവാവും യുവതിയും അറസ്റ്റിൽ. താണ കസാനക്കോട്ടയിലെ ഫാരിസ് വില്ലയിൽ സൽമാൻ ഫാരിസ് (23), കതിരൂർ നന്ദിയത്ത് വീട്ടിൽ കാഞ്ചി ബാവ (38) എന്നിവരാണ് പിടിയിലായത്. രണ്ടരക്കിലോ കഞ്ചാവും ഒരുലിറ്റർ കഞ്ചാവ് ഓയിലും ഇവരിൽ നിന്ന് പിടികൂടി.
ബെംഗളൂരൂവിൽനിന്ന് ബസ് മാർഗമാണ് കഞ്ചാവ് കണ്ണൂരിലെത്തിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വെച്ച് പിടിക്കുകയായിരുന്നു. കണ്ണൂർ കേന്ദ്രീകരിച്ച് നടത്തുന്ന മയക്കുമരുന്ന് സംഘത്തിലെ അംഗങ്ങളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
Read more :
- മോദിയുടെ കാലത്തും വൻ കൽക്കരി കുംഭകോണം; അഴിമതിക്ക് വഴിയൊരുക്കിയതിൽ പ്രധാനമന്ത്രിക്കും പങ്ക്
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
കണ്ണൂർ എ.സി.പി. കെ.വി. വേണുഗോപാൽ, ടൗൺ പോലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു, എസ്.ഐ. സവ്യസാചി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക