ന്യൂഡല്‍ഹി: കോൺഗ്രസ് നേതൃത്വത്തിലുള്ള ഒന്നും രണ്ടും യുപിഎ ഭരണകാലത്ത് അരങ്ങേറിയ അഴിമതികളെ ഉയർത്തിക്കാട്ടിയാണ് ബിജെപി രാജ്യത്ത് അധികാരത്തിലെത്തിയത്. സ്പെക്ട്രം, കല്‍ക്കരിലേല അഴിമതികളെയാണ് പ്രധാനമായും അധികാരത്തിലെത്താൻ അവർ ചൂണ്ടിക്കാട്ടിയത്. അടുത്തയിടെ പാർലമെൻ്റിൽ മോദി സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലും ഈ അഴിമതികൾ ചൂണ്ടിക്കാട്ടിയിരുന്നു.
കല്‍ക്കരി ലേലം സുതാര്യമാക്കി ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് രാജ്യത്തെ നയിക്കുകയാണെന്നാണ് ധവളപത്രത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമൻ്റെ അവകാശവാദം. യുപിഎ ഭരണകാലത്ത് 1.86 ലക്ഷം കോടിയുടെ കല്‍ക്കരി ഇടപാടിൽ അഴിമതി നടന്നെന്നും ധവളപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കൽക്കരി ലേലവുമായി ബന്ധപ്പെട്ട് ഒന്നാം മോദി സർക്കാരിൻ്റെ കാലത്തും വ്യാപകമായ അഴിമതി നടന്നു എന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്ത് വന്നത്.
കല്‍ക്കരി വിഭവ കൈമാറ്റത്തിൽ സ്വകാര്യകമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള സഹായം ഒന്നാം മോദി സർക്കാരും ചെയ്തു കൊടുത്തെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ടേഴ്സ് കളക്ടീവാണ് രംഗത്തെത്തിയിരിക്കുന്നത്. രണ്ടാം മോദി സർക്കാരിലെ കേന്ദ്ര മന്ത്രിമാരായ ആര്‍.കെ. സിംഗും രാജീവ് ചന്ദ്രശേഖറും 2015ല്‍ ലേലച്ചട്ട വ്യവസ്ഥകള്‍ക്കെതിരേ നല്‍കിയ മുന്നറിയിപ്പുകള്‍ ഒന്നാം മോദി സര്‍ക്കാര്‍ അവഗണിച്ചെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
4100 കോടിയിലധികം ടണ്‍ കല്‍ക്കരിയുടെ ഇരുനൂറിലധികം വരുന്ന ബ്ലോക്കുകളുടെ വിതരണത്തിനായി തയ്യാറാക്കിയ ലേലവ്യവസ്ഥകള്‍ വളരെ ധൃതിപിടിച്ച് ഉണ്ടാക്കിയതും സ്വകാര്യകമ്പനികള്‍ക്ക് വൻലാഭമുണ്ടാക്കുന്നതിന് വഴിമരുന്നിടുമെന്ന മുന്നറിയിപ്പാണ് അന്ന് എംപിമാരായിരുന്ന നിലവിലെ കേന്ദ്രമന്ത്രിമാര്‍ നല്‍കിയത്. ഇത് വൻ കൽക്കരി കുംഭകോണത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പ് അന്നത്തെ കേന്ദ്ര ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ‌്‌ലിക്കും കല്‍ക്കരി മന്ത്രിയായിരുന്ന പീയൂഷ് ഗോയലിനും ലോക് സഭാംഗങ്ങൾ നല്‍കി.
Read more :
- ‘മോദിയുടെ ഗ്യാരൻ്റിയിൽ ‘ ജാതീയത; സൂരേന്ദ്രൻ്റെ പദയാത്ര വിവാദത്തിൽ; ബഹിഷ്ക്കരിച്ച് ബിഡിജെഎസ്
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
കത്തിന്റെ കോപ്പി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കൈമാറിയെങ്കിലും ഫലമുണ്ടായില്ല. പ്രധാനമന്ത്രി നിശബ്ദ്ധത പാലിക്കുകയാണുണ്ടായതെന്നാണ് പുറത്തു വരുന്ന വിവരം. പിന്നീട് എംപിമാരുടെ മുന്നറിയിപ്പുകള്‍ ശരിവെക്കുന്ന റിപ്പോര്‍ട്ടാണ് കൺട്രോളര്‍ ആന്‍ഡ് സിഎജി പുറത്തുവിട്ടത്. സര്‍ക്കാരിലേക്ക് കിട്ടേണ്ട വരുമാനം നഷ്ടപ്പെടുത്തും വിധം സ്വകാര്യ കമ്പനികള്‍ക്ക് അന്യായ ലാഭത്തിന് പഴുതൊരുക്കിയെന്ന കണ്ടെത്തലാണ് സിഎജി റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക