പോളിസി കാലയളവിൽ ചരിഞ്ഞ ആനയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നിഷേധിച്ചുവെന്ന പരാതിയിൽ 4,50,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.
പാലാ പ്ലാശ്ശനാൽ സ്വദേശി ബെന്നി ആന്റണിയുടെ പരാതിയിലാണ് ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് കമ്മിഷൻ ഉത്തരവിട്ടത്. ബെന്നിയുടെ അനിൽ ബാബു എന്ന ആന 2021 നവംബറിലാണ് ചരിഞ്ഞത്. ഈ കാലയളവിൽ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുടെ ഏറ്റുമാനൂർ ശാഖ വഴി 5,00,000 രൂപയുടെ എലഫെന്റ് ഇൻഷുറൻസ് സ്‌കീമിൽ ആനയ്ക്കു പരിരക്ഷയുണ്ടായിരുന്നു.
എന്നാൽ ക്‌ളെയിമിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചപ്പോൾ തടസവാദങ്ങൾ ഉയർത്തി നിഷേധിച്ചു. ഇതേത്തുടുർന്നാണു ബെന്നി ആന്റണി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചു പരാതി നൽകിയത്.
Read more :
- മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം
പരാതിക്കാരന് ഇൻഷുറൻസ് ക്ലെയിം സമയത്ത് നൽകാതിരുന്നത് ഉപഭോക്തൃ സംരക്ഷണ നിയമത്തിന് എതിരാണെന്നും ഇത് സേവന ന്യൂനതയാണെന്നും കണ്ടെത്തിയ അഡ്വ വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ നഷ്ടപരിഹാരത്തിന് ഉത്തരവിടുകയായിരുന്നു.