കൊച്ചി: ആത്മീയതയ്ക്കും, സന്നദ്ധ പ്രവർത്തനങ്ങൾക്കും ഇന്ത്യയിലും വിദേശത്തും പ്രശസ്തമായ വെൽഫെയർ ഗ്രൂപ്പായ ‘ശർമ്മാലയം’ ആണ് ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ബ്രഹ്മശ്രീ ബ്രഹ്മമംഗലമഠം സൂര്യനാരായണ ശർമ്മ പാലക്കാട്, ഒറ്റപ്പാലത്ത് ശ്രീ രാമകൃഷ്ണ നിരജ്ഞന ആശ്രമത്തിൽ നടക്കുന്ന പൂജാ കർമ്മങ്ങൾക്ക് നേതൃത്വം നൽകും.
മഹാ ചണ്ഡികാ യജ്ഞത്തിന് പുറമെ ഗണപതി ഹോമം, സുദർശന ഹോമം, മൃത്യുഞ്ജയ ഹോമം,
അഘോര ഹോമം, ധന്വന്ദരി ഹോമം,നരസിംഹ ഹോമം സർപ്പ ബലി,തുടങ്ങിയ പ്രത്യേക ഹോമങ്ങളും യജ്ഞവേദിയിൽ നടക്കുമെന്ന് സൂര്യനാരായണ ശർമ്മ നടത്തിയവാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മഹാചണ്ഡികാ യജ്ഞം
ശാരീരിക- മാനസിക അസ്വസ്ഥതകൾ, ദോഷ- ഗ്രഹദോഷങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചണ്ഡികാ യജ്ഞം നടത്തുന്നത്.
‘യാഗപുരുഷൻ’ പദവി ലഭിക്കാൻ ഭാഗ്യമുണ്ടാവുകയും 4 യാഗങ്ങൾക്കും 7 സമസ്തകൾക്കും നേതൃത്വം നൽകിയ ആചാര്യശ്രേഷ്ഠനാണ് ബ്രഹ്മശ്രീ സൂര്യനാരായണ ശർമ്മ.
222 വർഷങ്ങൾക്ക് ശേഷം 2009ൽ കേരളത്തിൽ ആലുവ മണപ്പുറത്ത് അഗ്നിഷ്ടോമ സോമയാഗം നടത്തിയപ്പോൾ ബ്രഹ്മശ്രീ സൂര്യനാരായണ ശർമ്മയായിരുന്നു യാഗരക്ഷാ പുരുഷൻ. 2010-ൽ ഗോകർണത്തിൽ നടന്ന ‘മഹാ അതിരാത്ര’ത്തിലും 2011-ൽ ബോംബെ മിറാജിൽ നടന്ന ‘വാജ്പേയ’ത്തിലും പങ്കെടുത്ത കേരളത്തിലെ വൈദികപ്രമുഖനും അദ്ദേഹമായിരുന്നു.
ചിട്ടയായ മാന്ത്രിക-താന്ത്രിക നടപടിക്രമങ്ങൾക്കനുസൃതമായി എല്ലാ ഒരുക്കങ്ങളോടും കൂടി നടക്കുന്ന ഈ അപൂർവ മഹത്തായ യജ്ഞം വിജയിപ്പിക്കാൻ ഏവരുടെയും സ്നേഹവും സഹകരണവും വിനയപൂർവ്വം ക്ഷണിക്കുന്നതായും യജ്ഞത്തിൻ്റെ സംഘാടകർ അറിയിച്ചു.
Read more :
- മധ്യപ്രദേശ് പിസിസി അധ്യക്ഷൻ വിളിച്ച യോഗത്തില്‍ പങ്കെടുത്ത് കമല്‍നാഥ് : ബി.ജെ.പിയിലേക്കില്ല
- ഗസ്സയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യു.എന്നില്‍ പ്രമേയം അവതരിപ്പിക്കാൻ അമേരിക്ക
- വനിതാ മാധ്യമപ്രവര്‍ത്തകയെ തെറി വിളിച്ചതിന് ബി.ജെ.പി നേതാവും,നടനുമായ എസ്.വി ശേഖറിന് തടവും പിഴയും
- അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതയുടെ സ്വർണ, വജ്ര ആഭരണങ്ങൾ തമിഴ്നാടിനു മാർച്ചിൽ കൈമാറണമെന്ന് കർണാടക കോടതി
- മറാത്ത സംവരണ ബില്‍ ഐക്യകണ്ഠേന പാസാക്കി മഹാരാഷ്ട്ര നിയമസഭ : സർക്കാർ ജോലിക്കും വിദ്യാഭ്യാസത്തിനും 10% സംവരണം