ന്യൂഡൽഹി: ചണ്ഡിഗഡ് മേയർ തെരഞ്ഞെടുപ്പിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ഉത്തരവിട്ട് സുപ്രീംകോടതി. അസാധുവെന്ന് രേഖപ്പെടുത്തിയ വോട്ടുകൾ സാധുവായി കണക്കാക്കണമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ്മാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ മേയർ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി- കോൺഗ്രസ് സഖ്യത്തിന് വിജയം ഉറപ്പായി.
20 അംഗങ്ങളുള്ള കോൺഗ്രസ്- എഎപി സഖ്യത്തിനു ലഭിച്ച എട്ടു വോട്ടുകൾ അസാധുവെന്ന് രേഖപ്പെടുത്തിയതിനെ തുടർന്ന് 16 വോട്ടുകൾക്കാണ് ബിജെപി തെരഞ്ഞെടുപ്പിൽ വിജയിച്ചത്. വിധി ബിജെപിക്ക് പ്രതികൂലമായതോടെ എഎപി- കോൺഗ്രസ് സഖ്യം വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുമെന്ന് ഉറപ്പായി.
Read more :