ആവശ്യമായ ചേരുവകൾ
കണ്ണിമാങ്ങ – 1 കിലോഗ്രാം
കാശ്മീരി മുളകുപൊടി – 2 ടേബിൾസ്പൂൺ
മുളകുപൊടി – 3 ടേബിൾസ്പൂൺ
കായം പൊടിച്ചത് -1/3 ടീസ്പൂൺ
ഉലുവാപ്പൊടി – 1/3 ടീസ്പൂൺ
കടുകുപൊടിച്ചത് – 100 ഗ്രാം
ഉപ്പ് – 150 ഗ്രാം
നല്ലെണ്ണ – 2 ടേബിൾസ്പൂൺ
വിനാഗിരി -1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
കണ്ണിമാങ്ങ കുറച്ചു ഞെട്ടോടു കൂടി തന്നെ കഴുകി വൃത്തിയാക്കി തുടച്ചു ഉപ്പും ഉപ്പുമാങ്ങയും ലെയറായി ഒരു ഭരണിയിൽ ഇട്ടുവയ്ക്കുക. ഭരണി മൂടിക്കെട്ടിവയ്ക്കണം.
നാലോ അഞ്ചോ ദിവസം കഴിയുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഇളക്കി കൊടുത്താൽ നല്ലതാണ്. ഉപ്പുവെള്ളം മാങ്ങയിൽ നിന്നും ഊറി മാങ്ങയ്ക്ക് മുകളിൽ വരുമ്പോൾ മാങ്ങ ചുളിഞ്ഞു വരും. കൂടുതൽ ദിവസം വച്ചാൽ അത്രയും നല്ലതാണു.
ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ചൂടാക്കി എല്ലാ പൊടികളും ചൂടാക്കി തീ ഓഫ് ചെയ്തു വയ്ക്കുക.
ഭരണിയിൽ നിന്ന് ഉപ്പുവെള്ളവും മാങ്ങയും വേർതിരിച്ചെടുക്കുക.
ഉപ്പുവെള്ളം ആവശ്യത്തിന് എടുത്ത് അതിലേക്ക് ചൂടാക്കിയ പൊടികൾ, ഒരു ടേബിൾ സ്പൂൺ വിനാഗിരി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് കട്ടി ഉണ്ടാകണം, മാങ്ങ അതിലേക്ക് ചേർത്ത് ഇളക്കി ഭരണിയിലേക്ക് ഇടുക.
ഒരു വാഴയിലയിൽ നല്ലെണ്ണ ഇരുപുറവും നന്നായി തേച്ചുപിടിപ്പിച്ച് ഭരണിയിലേക്ക് ഇറക്കി ഇടുക .വീണ്ടും അടച്ച് മൂടിക്കെട്ടി വയ്ക്കുക രണ്ടാഴ്ചയ്ക്കുശേഷം ഉപയോഗിച്ചു തുടങ്ങാം
Read more :
- നവാൽനിയുടെ മരണത്തിനു പിന്നിൽ പുട്ടിൻ തന്നെ; പുടിനെതിരെ ബന്ധുക്കൾ
- തിരഞ്ഞെടുപ്പ് ക്രമക്കേടിൽ അന്വേഷണം പ്രഖ്യാപിച്ച് പാക് തെരഞ്ഞെടുപ്പ് കമീഷൻ
- ചണ്ഡിഗഡ് മേയർ മനോജ് സൊൻകർ രാജിവച്ചു; തിരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രീംകോടതി വാദം കേൾക്കാനിരിക്കെ
- പേട്ടയിൽ സഹോദരങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 2 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; വ്യാപക തിരച്ചിൽ
- ഗവർണർ ഇന്ന് വയനാട്ടിൽ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















