തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ചെയർമാനായ ഐടി വകുപ്പിൻ്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സി ഡിറ്റിൽ ചട്ടം ലംഘിച്ച് പെൻഷൻ പ്രായം ഉയർത്താൻ നീക്കം. വിരമിക്കുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം മൻമോഹൻ്റെ സഹോദരിയടക്കം ഭരണ മുന്നണിയിലെ ഇടതു സഹയാത്രികരുടെ ബന്ധുക്കൾക്ക് നിയമ വിരുദ്ധമായി പെൻഷൻ പ്രായം നീട്ടി നൽകാനാണ് സർക്കാരും സി ഡിറ്റ് മാനേജ്മെൻ്റും ശ്രമിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
വരും മാസത്തിൽ വിരമിക്കാനിരിക്കുന്ന ഇവർക്ക് വേണ്ടി ഭരണ സ്വാധീനമുപയോഗിച്ച് അനുകൂല ഉത്തരവ് പുറത്തിറക്കാനാണ് ശ്രമമെന്നാണ് ചില സിഡിറ്റ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.
കഴിഞ്ഞ കുറച്ചു മാസങ്ങളായി സി ഡിറ്റ് കടുത്ത സാമ്പത്തി പ്രതിസന്ധിയിലാണ്. ഈ സാഹചര്യം പോലും കണക്കിലെടുക്കാതെയാണ് ഡാറ്റാ എൻട്രിയിൽ ജോലി നോക്കുന്ന മൻമോഹൻ്റെ സഹോദരിയടക്കമുള്ളവർക്ക് പ്രതിമാസം 50,000 രൂപയിലധികം ശമ്പളത്തിൽ വിരമിക്കൽ കാലാവധി നീട്ടി നൽകാനുള്ള നീക്കങ്ങളുമായി സർക്കാരും സ്ഥാപന മാനേജ്മെൻ്റും മുന്നോട്ടുപോകുന്നത്.
നിലവിലെ ചട്ടപ്രകാരം സിഡിറ്റിൽ പെൻഷൻ പ്രായം 58 ആണ്. ഈ സാഹചര്യത്തിൽ സർക്കാരിൽ സ്വാധീനമുളള ഭരണകക്ഷിയിൽപ്പെട്ടവരുടെ ബന്ധുക്കൾ ( ഇടത് സർവീസ് സംഘടന സെക്രട്ടറി ഉൾപ്പെടെ) പെൻഷൻ പ്രായം ഉയർത്തി നൽകണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കോടതി മൂന്ന് മാസത്തിനകം പരാതിയിൽ മേലുള്ള തീരുമാനം സർക്കാരിന് വിധേയമാക്കുകയാണുണ്ടായത്. ഇത് മുതലെടുത്താണ് ചട്ടം ലംഘിച്ചുകൊണ്ടുള്ള ഉത്തരവിറക്കാനുള്ള നീക്കങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.
ഇടത് യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ എതിർപ്പിനെപ്പോലും അവഗണിച്ചു കൊണ്ടാണ് സർക്കാർ നീക്കം. നേരത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം 60 വയസാക്കിയ സംസ്ഥാന സർക്കാർ ഉത്തരവിനെതിരെ സിപിഎം യുവജന സംഘടനയായ ഡിവെഎഫ്ഐയും സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫും ശക്തമായ എതിർപ്പുമായി രംഗത്ത് വന്നിരുന്നു.
പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ച ധനവകുപ്പ് ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട സിപിഎം യുവജനസംഘടന തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. 122 പൊതുമേഖലാ സ്ഥാപനങ്ങളിൽ (കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി ) പെൻഷൻ പ്രായം 60 ആക്കാനുള്ള ഉത്തരവാണ് 2022 നവംബറിൽ ധനവകുപ്പ് പുറത്തിറക്കിയത്.
ഈ ഉത്തരവ് കേരളത്തിലെ ഉദ്യോഗാർത്ഥികളോടുള്ള വഞ്ചനയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷവും പ്രതിപക്ഷ യുവജന സംഘടനകളും രംഗത്തെത്തത്തിയിരുന്നു. പ്രധാന ഭരണകക്ഷിയായ സിപിഎമ്മിൽ നിന്നുള്ളിൽ നിന്നും വിവിധ കോണുകളിൽ നിന്നും പ്രതിഷേധവും വിമർശനവും ശക്തമായതോടെ തീരുമാനത്തിൽ നിന്നും സർക്കാർ പിന്നാക്കം പോകുകയും ഉത്തരവ് പിൻവലിക്കുകയും ചെയ്തിരുന്നു. അന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാം വിരമിക്കൽ പ്രായം 60 ഏകീകരിച്ചാണ് പ്രായം ഉയർത്താൻ ശ്രമിച്ചതെങ്കിൽ ഇന്ന് സി ഡിറ്റിലെ ചിലർക്ക് വേണ്ടി മാത്രമുള്ള നീക്കങ്ങളാണ് സർക്കാർ ഇപ്പോൾ നടത്തുന്നത് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.
ജീവനക്കാരുടെ വിരമിക്കൽ പ്രായവും ഹൈക്കോടതി വിധിയും പിന്നെ സർക്കാർ നിലപാടും
2023 ജൂണിൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന ആവശ്യം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരാകരിച്ചിരുന്നു. നയപരമായ കാര്യമാണിതെന്നും സർക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് സോഫി തോമസും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തൊട്ട് മുമ്പുള്ള വിരമിച്ച ഹൈക്കോടതി ജീവനക്കാർ നൽകിയ ഹർജിയിൽ വിധി പുറപ്പെടുവിച്ചത്.
“സംസ്ഥാന നിയമസഭ പാസാക്കുന്ന നിയമങ്ങൾ അനുസരിച്ചാണ് ജീവനക്കാരുടെ വിരമിക്കൽ പ്രായം നിർണയിക്കുന്നത്. നിയമം ഭേദഗതി ചെയ്ത് വിരമിക്കൽ പ്രായം ഉയർത്തണമെന്ന നിർദേശമായി മാത്രമേ ചീഫ് ജസ്റ്റിസിന്റെ ശിപാർശയെ കണക്കാക്കാനാകൂ. നിയമം ഭേദഗതി ചെയ്യണമെന്ന രീതിയിൽ റിട്ട് ഓഫ് മാൻഡമസ് നിർദേശം സർക്കാരിന് നല്കാൻ ഈ കോടതിക്കാവില്ല”- വിധിന്യായത്തിൽ പറയുന്നു.
2022 വർഷംസെപ്റ്റംബര്‍ 26ന് ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയുമടക്കം പങ്കെടുത്ത ഉന്നതതല യോഗത്തില്‍ എടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ജീവനക്കാരുടെ പെന്ഷന് പ്രായം 56 വയസ്സില്‍ നിന്ന് 58 ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ 2022 ഒക്ടോബറിൽ സര്‍ക്കാരിന് ശിപാര്‍ശ നല്‍കുന്നത്. ഇതിന് മറുപടിയായി 2023 ഫെബ്രുവരി 28ന് സര്‍ക്കാര്‍ നല്കിയ കത്തിലാണ് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചത്.
സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഹൈക്കോടതി സര്‍വീസിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 56 വയസില്‍ നിന്ന് ഉയര്‍ത്തുന്ന കാര്യം പരിഗണിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് 18ന് രജിസ്ട്രാർ വീണ്ടും സർക്കാരിന് കത്ത് നൽകിയിരുന്നു. എന്നാൽ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 56 വയസായി തുടരുന്ന സാഹചര്യത്തിൽ ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം മാത്രമായി ഉയർത്തുന്നത് പ്രായോഗികമല്ലെന്ന നിലപാട് സർക്കാർ ആവർത്തിച്ചു.
പൊതുമേഖലാ ജീവനക്കാർക്കും, മറ്റ് സർക്കാർ ജീവനക്കാർക്കും അടക്കംപെൻഷൻ പ്രായത്തിൽ എകീകരണം വേണം എന്ന നിലപാട് സ്വീകരിച്ച അതേ സർക്കാരാണ് ഇപ്പോൾ ഭരണകക്ഷിയിലെ ചിലരുടെ ബന്ധുക്കൾക്ക് വേണ്ടി സി ഡിറ്റിൽ മാത്രം പെൻഷൻ പ്രായം ഉയർത്താൻ പോകുന്നത്.
പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പ് അറിയിച്ച പ്രമുഖ ഭരണപ്പാർട്ടികളുടെ യുവജന സംഘടനകളായ ഡിവൈഎഫ്ഐയും എഐവൈഎഫും സർക്കാരിൻ്റെ പുതിയ നീക്കത്തിനെതിരെ എങ്ങനെ പ്രതികരിക്കും എന്നത് നമുക്ക് കാത്തിരുന്നു കാണാം.
read more..യു.പിയിൽ ആറ് മാസത്തേക്ക് സമരത്തിന് നിരോധനം; ഉത്തരവ് ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ്