ആരോഗ്യവാൻ ആയി ഇരിക്കാൻ രാവിലത്തെ ഭക്ഷണം പ്രധാന പങ്കു വഹിക്കുന്നുണ്ട്.രാവിലെ കഴിക്കുന്ന ഭക്ഷണം ആണ് അന്നത്തെ നമ്മുടെ ദിവസം മനോഹരമാക്കുന്നത്.ആരോഗ്യപരമായ ഭക്ഷണം ആണേൽ അത് നിങ്ങളെ കൂടുതൽ മികച്ചപ്രകടനകൾ കാഴ്ചവെക്കാൻ സഹായിക്കും.പ്രമേഹരോഗികളുടെ ആരോഗ്യത്തിനും റാഗി പുട്ട് വളരെ നല്ലതാണ്.ആവിയിൽ പാകം ചെയ്‌തെടുക്കുന്ന പുട്ടിന്റെ കൂടെ കടലക്കറിയോ വാഴപ്പഴമോ ഉണ്ടെകിൽ സ്വാദിഷ്ടമായ പ്രഭാത ഭക്ഷണം എല്ലാവർക്കും കൊടുക്കാവുന്നതാണ്.
ചേരുവകൾ
.അരി പൊടി -1 കപ്പ്
.റാഗി പൊടി -1 കപ്പ്
.തേങ്ങ -1 കപ്പ് (ചിരകിയത്)
.ഉപ്പ് -1 ടീസ്പൂൺ
.വെള്ളം -ആവശ്യാനുസരണം
Read more :
. രാവിലെ ഉന്മേഷം കൂട്ടാൻ പഴംദോശ
. അഫ്ഗാനിസ്ഥാൻ ചിക്കൻ വളരെ എളുപ്പത്തിൽ
. പേൻ ശല്യം രൂക്ഷമോ:ഇതുപോലെ ചെയ്ത് നോക്കിയില്ലേ
. ഈ ലക്ഷണങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കു
. സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് ഡ്രൈവറായ യുവതിക്ക് ദാരുണാന്ത്യം
തയ്യാറാക്കുന്ന വിധം
അരി പൊടിയും റാഗി പൊടിയും ഒരുപാത്രത്തിൽ ഇട്ടതിനുശേഷം അതിലേക്ക് കുറച്ച് തേങ്ങയും ഉപ്പും ചേർത്ത് ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി ഇളക്കിയെടുക്കുക.നന്നായി കൈകൊണ്ട് മിക്സിംഗ് ചെയ്തുകൊടുക്കുക ഇതിലൂടെ വളരെ മൃദുവായ പുട്ട് കിട്ടാൻ സഹായിക്കുന്നു.ഒരു 15 മിനുറ്റ് മൂടിവെക്കുക.
അതിനുശേഷം പുട്ട് മേക്കറിൽ വെള്ളം തിളപ്പിച്ച് വെക്കുക ആവി വന്നതിനു ശേഷം പുട്ടുകുറ്റിയിൽ മിക്സ് ചെയ്തുവെച്ചിരിക്കുന്ന റാഗി കുറച്ചു നിറക്കുക പിന്നെ അതിലേക്ക് തേങ്ങാ ചിരകിയതും ചേർക്കുക പിന്നീട് വീണ്ടും റാഗി മിക്സിംഗ് ചേർക്കുക നിറച്ച പുട്ടുകുറ്റി പുട്ട് മേക്കറിന്റെ മുകളിൽ വെക്കുക.
ആവിയിൽ വേവാൻ വെച്ചതിനു ശേഷം പുട്ട് മേക്കറിന്റെ മുകളിലൂടെ അവിവരുന്നതുവരെ കാത്തിരിക്കുക.വന്നതിനു ശേഷവും 5 മിനുറ്റ് വീണ്ടും വെക്കുക.അതിനുശേഷം എടുത്ത് വിളമ്പാവുന്നതാണ്.കൂടെ കടലക്കറിയോ പരിപ്പുകറിയോ പഴമോ കഴിക്കാവുന്നതാണ്.