ആരോഗ്യകരമായ പ്രഭാതഭക്ഷണം കഴിക്കുന്നത് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് സഹായിക്കുന്നു. പ്രഭാതഭക്ഷണം ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്.
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. തിരക്കുപിടിച്ച ജീവിതത്തിലൂടെ കടന്നു പോകുന്നതു കൊണ്ടുതന്നെ പലരും പ്രാതൽ ഒഴിവാക്കാറുണ്ട്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
ആരോഗ്യകരമായ പ്രാതൽ കഴിക്കുന്നത് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിന് സഹായിക്കുന്നു. പ്രാതൽ ഊർജ്ജം വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഒരിക്കലും നല്ല ശീലമല്ല. അത് പകൽ സമയത്ത് ധാരാളം ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പലപ്പോഴും പകൽ സമയത്ത് വിശപ്പ് വർദ്ധിപ്പിക്കുന്നതിനും അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയ്ക്കും കാരണമാകുന്നു. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പ്രാതലിൽ ഉൾപ്പെടുത്തുക. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പാലുൽപ്പന്നങ്ങൾ എന്നിങ്ങനെ വിവിധ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നത് ഹൃദ്രോഗം, പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവയുൾപ്പെടെയുള്ള വിവിധ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വിഷാദ സാധ്യത വർദ്ധിപ്പിക്കുന്നു.
പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ആളുകൾക്ക് രാത്രിയിൽ അമിത വിശപ്പ് അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് ശരീരത്തിൽ അമിത കലോറി ഉപഭോഗം എത്തുന്നതിന് കാരണമാകും. സാധാരണയായി രാത്രിയിലുള്ള വിശപ്പ് അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കുന്നു.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കില്ല. പകരം, ഇത് വിശപ്പ്, അസിഡിറ്റി, വയറിളക്കം, ഉത്കണ്ഠ, തലവേദന, തൃപ്തിയില്ലായ്മ, ക്രമരഹിതമായ ആർത്തവം മുതലായവയ്ക്ക് കാരണമാകുന്നു.
Read also: പ്രമേഹരോഗിയാണോ? പഴങ്ങൾ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
വീട്ടില്‍ തയ്യാറാക്കാം സ്‌കിന്‍ ബ്രൈറ്റനിംഗ് സെറം
കേരളത്തിനായുള്ള കളി അവസാനിപ്പിച്ച് രോഹന്‍ പ്രേം
പാകിസ്താനിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക