തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്. 17ന് രാവിലെ എട്ടിന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ഉത്സവത്തിന് തുടക്കമാകും. പൊങ്കാല ദിവസം രാവിലെ 10.30ന് പണ്ടാരയടുപ്പിൽ തീ പകരും. ഉച്ചക്ക് 2.30നാണ് പൊങ്കാല നിവേദ്യം. രാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് 26ന് രാത്രി 12.30ന് നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി ഉത്സവം സമാപിക്കും. ഉത്സവ കലാപരിപാടികളുടെ ഉദ്ഘാടനം 17ന് വൈകീട്ട് 6.30ന് ചലച്ചിത്രതാരം അനുശ്രീ നിർവഹിക്കും. കുറ്റമറ്റ രീതിയിൽ ഭക്തർക്ക് ദർശനം നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ എസ്. വേണുഗോപാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Read also: കേരളത്തിലെ ആദ്യ ഹജ്ജ് വിമാനം മേയ് 26ന്
സംസ്ഥാനത്ത് വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച വ്യാപക കടയടപ്പ് സമരം ഇന്ന്
ഉപമുഖ്യമന്ത്രി നിയമനം: ഹരജി സുപ്രീം കോടതി തള്ളി
യു.പിയിലെ ജോഡോ യാത്ര 5 ദിവസമായി ചുരുക്കി
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക