ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹരജി സുപ്രീം കോടതി തള്ളി. ഉപമുഖ്യമന്ത്രി നിയമനം ഭണഘടനാ വിരുദ്ധമല്ലെന്ന് വ്യക്തമാക്കിയാണ് കോടതിയുടെ ഉത്തരവ്.
ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നതുവഴി സംസ്ഥാനങ്ങൾ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുകയാണെന്നും തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ അനുച്ഛേദം 14ന് എതിരാണ് ഈ നടപടിയെന്നും ഹരജിക്കാരായ പബ്ലിക്ക് പൊളിറ്റിക്കൽ പാർട്ടിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ഉപമുഖ്യമന്ത്രി അടിസ്ഥാനപരമായി സർക്കാറിലെ മന്ത്രിയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
Read also: യു.പിയിലെ ജോഡോ യാത്ര 5 ദിവസമായി ചുരുക്കി
പാകിസ്താനിൽ സഖ്യ സർക്കാർ രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു
ഇസ്രായേലിനു സൈനിക സഹായം നൽകുന്നതിനെപ്പറ്റി അമേരിക്ക പുനരാലോചന നടത്തണമെന്ന് യൂറോപ്യൻ യൂണിയൻ
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക