ആവശ്യമായ ചേരുവകൾ
കടലമാവ് – 1കപ്പ്
ഉണക്കമുളക് – 2
ജീരകം – 1-2 ടീ സ്പൂൺ
അപ്പക്കാരം – 1-2 ടീ സ്പൂൺ
ഉപ്പ് – 1-2 ടീ സ്പൂൺ
വെള്ളം ആവശ്യത്തിന്
എണ്ണ വറുക്കാൻ ആവശ്യത്തിന്
തൈരിനുള്ള ചേരുവകൾ
തൈര് – 1കപ്പ്
ചുമന്നുള്ളി – 5
ഉപ്പ് – 1 ടീ സ്പൂൺ
കുരുമുളക് പൊടിച്ചത് – 1 ടീ സ്പൂൺ
പഞ്ചസാര – 2 ടീ സ്പൂൺ
കായപ്പൊടി – 1-2 ടീ സ്പൂൺ
പൊതീന ചട്നി – 2 ടീ സ്പൂൺ
ചാട്ട് മസാല – 1 ടീ സ്പൂൺ
കശ്മീരി മുളകുപൊടി – 1-2 ടീ സ്പൂൺ
ജീരകം വറുത്തുപൊടിച്ചത് – 1-2 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
വടക്കുള്ള ചേരുവകളെല്ലാം ആവശ്യത്തിന് വെള്ളമൊഴിച്ച് നന്നായി യോജിപ്പിച്ച് ചൂടുള്ള എണ്ണയിൽ വറുത്തുകോരുക.
വടകൾ എല്ലാം രണ്ടുമിനിറ്റ് പച്ച വെള്ളത്തിൽ കുതിർത്തുവെക്കുക.
ഒരു ബൗളിൽ തൈര് എടുത്ത് ഇതിലേക്ക് ചുവന്നുള്ളി ചെറുതായി അരിയുക. അതിലേക്ക് ബാക്കിയുള്ള ചേരുവകൾ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
കുതിർത്തുവെച്ച് വട ഓരോന്നായി കൈകൊണ്ട് പിഴിഞ്ഞെടുത്ത് ഒരു പാത്രത്തിലേക്ക് സെറ്റ് ചെയ്തു വെക്കുക.
അതിലേക്ക് തൈരു മിശ്രിതം ഒഴിച്ച് മുകളിൽ ചാട്ട് മസാലയും കശ്മീരി മുളകുപൊടിയും കായപ്പൊടിയും മല്ലിയിലയും പൊതീന ചട്നിയും ജീരകപ്പൊടിയും കൊണ്ട് അലങ്കരിക്കുക. തൈരുവട റെഡി.
Read also:
Kappa Biryani | നാടൻ കപ്പ ബിരിയാണി തയ്യാറാക്കിയാലോ
Nei Payasam | എളുപ്പത്തിൽ ഒരു രുചിയൂറും നെയ് പായസം തയ്യാറാക്കാം
Beef Chilli | കിടിലൻ ബീഫ് ചില്ലി
Fried fish | ഒരടിപൊളി മീൻ പൊള്ളിച്ചത്