Kappa Biryani | നാടൻ കപ്പ ബിരിയാണി തയ്യാറാക്കിയാലോ

ആ​വ​ശ്യ​മു​ള്ള ചേരുവകൾ 

ക​പ്പ – ഒ​രു കി​ലോ

ചി​ര​കിയ​ തേ​ങ്ങ – അ​ര മു​റി

പ​ച്ച​മു​ള​ ക് – ആറ്​ എ​ണ്ണം

ഇ​ഞ്ചി – ഒരു ക​ഷ​ണം

ബീ​ഫ് എ​ല്ലോ​ടു കൂ​ടി​യ​ത് – ഒ​രു കി​ലോ 

മ​ല്ലി​പ്പൊ​ടി – നാല്​ ടീ​സ്പൂ​ണ്‍

മു​ള​കു​പൊ​ടി – നാല്​ ടീ​സ്പൂ​ണ്‍

മ​ഞ്ഞ​ള്‍പ്പൊ​ടി – ഒരു ടീ​സ്പൂ​ണ്‍

മീ​റ്റ് മ​സാ​ല​പ്പൊ​ടി – രണ്ട്​ ടീ​സ്പൂ​ണ്‍

സ​വാ​ള വ​ലു​ത് – നാല്​ എ​ണ്ണം

വെ​ളു​ത്തു​ള്ളി – 16 അ​ല്ലി

ചു​വ​ന്നു​ള്ളി – എട്ട്​ എ​ണ്ണം

കു​രു​മു​ള​ക് – ഒരു ടീ​സ്പൂ​ണ്‍

ഗ​രം മ​സാ​ല പൊ​ടി​ച്ച​ത് – ഒരു ടീ​സ്പൂ​ണ്‍

ഉ​പ്പ്, ക​റി​വേ​പ്പി​ല, വെ​ളി​ച്ച​ണ്ണ, ക​ടു​ക് പാ​ക​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

    ബീ​ഫ് ക​ഴു​കി പാ​ക​ത്തി​ന് ഉ​പ്പ്​, രണ്ട്​ ടീ​സ്പൂ​ണ്‍ മു​ള​ക് പൊ​ടി, രണ്ട്​ ടീ​സ്പൂ​ണ്‍ മ​ല്ലി​പ്പൊ​ടി, അ​ര ടീ​സ്പൂ​ണ്‍ കു​രു​മു​ള​ക് പൊ​ടി, അ​ര ടീ​സ്പൂ​ണ്‍ മ​ഞ്ഞ​ള്‍ പൊ​ടി എ​ന്നി​വ തി​രു​മ്മി അ​ര മ​ണി​ക്കൂ​ര്‍ വെ​ക്കു​ക.

   സ​വാ​ള, വെ​ളു​ത്തു​ള്ളി, ക​റി​വേ​പ്പി​ല, ഇ​ഞ്ചി ച​ത​ച്ച​ത് എ​ന്നി​വ​യും മീ​റ്റ് മ​സാ​ല​പ്പൊ​ടി, മ​ല്ലി​പ്പൊ​ടി, മു​ള​കു​പൊ​ടി, ഗ​രം മ​സാ​ലയും ​കൂ​ടി വെ​ളി​ച്ചെ​ണ്ണ​യി​ല്‍ വ​ഴ​റ്റി തി​രു​മ്മി വെ​ച്ചി​രി​ക്കു​ന്ന ബീ​ഫും ചേ​ര്‍ത്തു ന​ന്നാ​യി വേ​വി​ച്ചെ​ടു​ക്കു​ക. 

        ഇ​നി ക​പ്പ ഉ​പ്പി​ട്ട് ന​ന്നാ​യി വേ​വി​ച്ചെ​ടു​ക്കു​ക. 

        ക​പ്പ വെ​ന്ത​തി​നു ശേ​ഷം വെ​ള്ളം ഊ​റ്റി​ക്ക​ള​ഞ്ഞു വെ​ക്കു​ക.

  പ​ച്ച​മു​ള​ക്, മ​ഞ്ഞ​ള്‍പ്പൊ​ടി, ചു​വ​ന്നു​ള്ളി എ​ന്നി​വ തേ​ങ്ങ​യും കൂ​ടി അ​ര​ച്ചെ​ടു​ക്ക​ണം. ഈ ​അ​ര​പ്പ് വേ​വി​ച്ചു വെ​ച്ചി​രി​ക്കു​ന്ന ക​പ്പ​യി​ല്‍ ചേ​ര്‍ത്തു ന​ന്നാ​യി ഇ​ള​ക്കി എ​ടു​ക്കു​ക. 

       ശേഷം കു​റ​ച്ചു ക​ടു​കും ക​റി​വേ​പ്പി​ല​യും താ​ളി​ച്ച്‌ ചേ​ര്‍ക്കു​ക. ന​ന്നാ​യി ഇ​ള​ക്ക​ണം.

       അ​തി​നു ശേ​ഷം വേ​വി​ച്ചു വെ​ച്ചി​രി​ക്കു​ന്ന ബീ​ഫ്, മ​സാ​ല​യോ​ടു കൂ​ടി ഈ ​ക​പ്പ​യി​ല്‍ ചേ​ര്‍ത്തു ന​ന്നാ​യി ഇ​ള​ക്കി കൂ​ട്ടി കു​ഴ​ച്ചെ​ടു​ക്കു​ക. 

      രുചികരമായ ക​പ്പ ബി​രി​യാ​ണി റെ​ഡി. 

     വാ​ഴ​യി​ല കി​ട്ടു​മെ​ങ്കി​ല്‍ ചൂ​ടോ​ടെ അ​തി​ല്‍ വി​ള​മ്പി ക​ഴി​ച്ചു നോ​ക്കൂ രു​ചി ഇ​ര​ട്ടി​ക്കും.

Read also: Nei Payasam | എളുപ്പത്തിൽ ഒരു രുചിയൂറും നെ​യ് പാ​യ​സം തയ്യാറാക്കാം

Beef Chilli | കിടിലൻ ബീഫ് ചില്ലി

Fried fish | ഒരടിപൊളി മീൻ പൊള്ളിച്ചത്​

 Biryani tea | ബിരിയാണി ചായ ഉണ്ടാക്കാം

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ