ആവശ്യമായ ചേരുവകൾ
1. ഉണക്കലരി – അര കിലോ
2. ശർക്കര – ഒന്നേകാൽ കിലോ
3. നെയ്യ് – മുക്കാൽ കിലോ
4. ചില്ലു കൽക്കണ്ടം – 25 ഗ്രാം
5. ഉണക്കമുന്തിരി – 25 ഗ്രാം
6. നാളികേരം നുറുക്കി നെയ്യിൽ വറുത്തത് – 50 ഗ്രാം
7. കശുവണ്ടി നെയ്യിൽ മൂപ്പിച്ചത് – 75 ഗ്രാം.
തയാറാക്കുന്ന വിധം
ഉണക്കലരി കഴുകി രണ്ടു ലിറ്റർ വെള്ളം ഒഴിച്ചു വേവിക്കുക (മുക്കാൽ വേവ് മതി).
ശർക്കര ഇട്ട് അലിയുമ്പോൾ മുതൽ കുറച്ചു കുറച്ച് നെയ്യ് ഒഴിച്ചു നന്നായി വരട്ടിയെടുക്കുക.
ഉരുളിയിൽ നിന്ന് വിട്ടുവരുന്നതു വരെ വരട്ടണം. ഇതിലേക്ക് ചില്ലു കൽക്കണ്ടം, ഉണക്കമുന്തിരി, നാളികേരം നുറുക്കി നെയ്യിൽ വറുത്തത്, കശുവണ്ടി നെയ്യിൽ മൂപ്പിച്ചത് എന്നിവ ചേർത്ത് ഇളക്കുക.
രുചികരമായ നെയ്പായസം തയാർ.
Read also: Beef Chilli | കിടിലൻ ബീഫ് ചില്ലി
Fried fish | ഒരടിപൊളി മീൻ പൊള്ളിച്ചത്
Biryani tea | ബിരിയാണി ചായ ഉണ്ടാക്കാം
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ