കൊച്ചി∙ തൃപ്പൂണിത്തുറയിൽ പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്കു തീപിടിച്ചുണ്ടായ സ്ഫോടനത്തിൽ ഒരു മരണം. പടക്കശാല ജീവനക്കാരനായ വിഷ്ണു ആണ് മരിച്ചത്. 12 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ് മൂന്നു പേരെ കളമശേരി മെഡിക്കൽ കോളജിലും മറ്റുള്ളവരെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സമീപത്തെ 25 വീടുകൾക്കു കേടുപാടുകൾ പറ്റി. രണ്ടു കിലോമീറ്റർ അകലേക്കു വരെ സ്ഫോടനത്തിന്റെ ആഘാതമുണ്ടായെന്നു സമീപവാസികൾ പറയുന്നു. ഒരു വാഹനം കത്തിനശിച്ചു. അപകടത്തെ തുടർന്ന് തൃപ്പൂണിത്തുറ– വൈക്കം റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും വീടുകളുമെല്ലാമുള്ള സ്ഥലമാണ് ഇത്. വലിയ സ്ഫോടനമാണ് ഉണ്ടായിട്ടുള്ളതെന്ന് സമീപവാസികൾ പറയുന്നു. വീടുകളുടെ ചില്ലുകളും മറ്റു വസ്തുക്കളും തകർന്നെന്ന് വീട്ടുകാർ പറയുന്നു. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി പടക്കങ്ങൾ സൂക്ഷിച്ചിരുന്നിടത്താണ് അപകടം. വാഹനത്തിൽനിന്നു പടക്കങ്ങൾ ഇറക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
Read more….
- മാരത്തൺ ലോക റെക്കോർഡ് ഉടമ കെൽവിൻ കിപ്റ്റം വാഹനാപകടത്തിൽ മരിച്ചു
- കേരള കോണ്‍ഗ്രസ് (എം) ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും
- കർഷകരുടെ ‘ ദില്ലി ചലോ’ മാർച്ച് നാളെ: ഡൽഹി അതിർത്തിയിൽ നിരോധനാജ്ഞ
- വിചാരണ കോടതികളെ ‘കീഴ്‌കോടതി’കളെന്ന് വിശേഷിപ്പിക്കരുത് -സുപ്രീംകോടതി
- ഹൽദ്വാനി സംഘർഷവുമായി ബന്ധപ്പെട്ട് 25 പേർകൂടി അറസ്റ്റിൽ
ആറു തവണ സ്ഫോടനം ഉണ്ടായതായാണ് വിവരം. ഫയൽഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. ആദ്യം ഗ്യാസ് പൊട്ടിത്തെറിച്ചത് എന്നാണ് എല്ലാവരും കരുതിയത്. പിന്നീടാണ് പടക്കപ്പുരയിൽ ഉണ്ടായ പൊട്ടിത്തെറി എന്നു മനസ്സിലാകുന്നത്. പന്ത്രണ്ട് വീടുകൾ സ്ഫോടനം നടന്നതിന്റെ സമീപത്തുണ്ട്.
അന്വേഷണം വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
















