വടക്കേന്ത്യയിൽ കൂടുതൽ പ്രചാരത്തിൽ ഉള്ള ഒരു മധുരമാണിത്. കാജു എന്നാൽ കശുവണ്ടി എന്നാണർത്ഥം. പാലും പഞ്ചസാരയും കശുവണ്ടിയുമെല്ലാം ചേർത്ത് വളരെ എളുപ്പം അതീവ രുചിയിൽ തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി മധുരമാണിത്.
ആവശ്യമായ ചേരുവകൾ
അണ്ടിപ്പരിപ്പ് -250ഗ്രാം
പഞ്ചസാര -8 ടേബിൾ സ്പൂൺ
നെയ്യ് -1.5ടേബിൾ സ്പൂൺ
പാൽ പൊടി -3ടേബിൾ സ്പൂൺ
വെള്ളം-4 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആദ്യമായി അണ്ടിപ്പരിപ്പ് നന്നായി പൊടിച്ചെടുത്തു അരിച്ചെടുക്കുക.
ഒരു പാനിൽ പഞ്ചസാരയും കുറച്ചു വെള്ളവും ഒഴിച്ച് അലിയിച്ചെടുക്കുക.
പഞ്ചസാര ലായനി കയ്യിൽ ഒട്ടുന്ന പരിവമായാൽ അതിലേക്ക് പൊടിച്ചുവെച്ച അണ്ടിപ്പരിപ്പ് ചേർത്ത് കൊടുത്തു ഒന്ന് യോജിപ്പിച്ചെടുക്കുക.
ശേഷം പാൽപ്പൊടി ചേർത്ത് കൊടുക്കുക. നെയ്യ് ഒഴിച്ച് കൊടുത്തു എല്ലാം കൂടെ നന്നായി യോജിപ്പിച്ചെടുത്ത് തീ ഓഫ് ചെയ്യുക.
ഒരു ബട്ടർ പേപ്പറിൽ അൽപം നെയ്യ് തടവി അതിലേക് ഈ മാവ് ഇട്ടു കൊടുത്തു നന്നായി കുഴച്ചെടുക്കുക.
ശേഷം ഒരു ചപ്പാത്തി കുഴൽ കൊണ്ട് മാവ് ഒന്ന് പരത്തിയെടുത്ത് ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുക്കുക.
രുചിയൂറും കാജു ബർഫി/കാട്ട്ലി റെഡി.
Read also: Crab roast | നാടൻ ഞണ്ടു റോസ്റ്റ് തയാറാക്കാം
Chicken cheese roll | ഒരടിപൊളി ചിക്കൻ ചീസ് റോൾ തയ്യാറാക്കിയാലോ