അരിയും പച്ചരിയും വേണ്ട: തയാറാക്കാം പൂവ് പോലത്തെ ഇഡ്ഡലി

ഇഡ്ഡലിയും സാമ്പാറും കിട്ടി കഴിഞ്ഞാൽ പിന്നെ വേറൊന്നും കഴിക്കാത്തത്ര ഇഡ്ഡലി പ്രിയർ നമുക്കിടയിലുണ്ട്. എപ്പൊഴും അരിയിൽ മാത്രം ഇഡ്ഡലി കഴിച്ചു ശീലിച്ചവരല്ലേ നമ്മൾ. ഇന്നൊരു വെറൈറ്റി ഇഡ്ഡ്ലി തയാറാക്കിയാലോ 

പ്രധാന ചേരുവ

റവ, ഉലുവ, ഉഴുന്ന് പരിപ്പ് 

ഇഡ്ഡലി തയ്യാറാക്കുന്ന വിധം 

  • റവ, ഉലുവ, ഉഴുന്ന് പരിപ്പ് എന്നിവ മൂന്ന് പാത്രങ്ങളിലായി എടുത്ത് മൂന്നിലും വെള്ളമൊഴിച്ച് ഏകദേശം രണ്ട് മണിക്കൂർ കുതിർക്കുക.റവ ഇഡ്ഡലി തയ്യാറാക്കുന്ന വിധം
  • അതിന് ശേഷം ഉലുവയും ഉഴുന്ന് പരിപ്പും അതെ വെള്ളത്തോടെ ഒരു ജാറിലെടുത്ത് നന്നായി അരച്ചെടുക്കണം. ഇതിലേയ്ക്ക് കുതിർത്ത റവ കൂടെ ചേർക്കുക.
  • നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ മാവ് ഏകദേശം ഒരു ഏഴ് മണിക്കൂർ പുളിക്കാനായി മാറ്റി വെക്കുക. ഇനി ഒരു ഇഡ്ഡ്ലി തട്ടി എണ്ണയോ നെയ്യോ പുരട്ടുക. ഇഡ്ഡലി പാത്രത്തിൽ ഒട്ടി പിടിക്കാതിരിക്കാൻ ഇത് സഹായിക്കും.
  • ഇഡ്ഡലി കുക്കറിൽ ആവശ്യത്തിന് വെള്ളമെടുത്ത് എണ്ണ / നെയ്യ് പുരട്ടിയ ഇഡ്ഡലി തട്ടി മാവ് ഒഴിച്ച് നന്നായി അടച്ച്, ഒരു 8 – 10 മിനിറ്റ് ഉയർന്ന തീയിൽ പാകം ചെയ്യുക.
  • ഇനി അടപ്പ് മാറ്റി ഇഡ്ഡലി വെന്തോ എന്ന് അറിയാൻ ഒരു ഫോർക്ക് കൊണ്ട് കുത്തി നോക്കുക. പാകമായെങ്കിൽ ഇഡ്ഡലിതട്ടിൽ നിന്ന് ഇഡ്ഡലി മാറ്റിയെടുക്കാം. സാമ്പാർ കൂട്ടിയോ തേങ്ങാച്ചമ്മന്തി കൂട്ടിയോ ഇത് കഴിക്കാം.

read more

പുട്ട് കല്ലു പോലെയാകില്ല, ഡ്രൈ ആകില്ല : ഇനി പുട്ട് ഉണ്ടാക്കുമ്പോൾ ഈ ടിപ്പ് പരീക്ഷിച്ചു നോക്കു

ചപ്പാത്തി കട്ടയുള്ളതായി തോന്നില്ല:ഉണ്ടാക്കുമ്പോൾ ഇവ ശ്രദ്ധിക്കു

Snack ചായ തിളയ്ക്കുന്ന നേരം കൊണ്ട് പലഹാരം റെഡി ഇത് പരീക്ഷിച്ചു നോക്കു

ഇനി ദോശ കല്ല് ഒട്ടിപ്പിടിക്കില്ല: ഈ ടിപ്പുകൾ നിങ്ങളെ സഹായിക്കും

Dinner രാത്രിയിൽ ഏത് സമയത്താണ് ഭക്ഷണം കഴിക്കേണ്ടത്? അറിയാമോ ?