കുട്ടികളിൽ ഇടയ്ക്കൊക്കെ പനിയും ജലദോഷവും വരാറുണ്ട്. എപ്പോഴും വരുന്നതല്ലേയെന്നു കരുതി ചിലപ്പോൾ വീട്ടു വൈദ്യങ്ങളിലൊതുക്കി നിർത്തുകയാണ് പതിവ്. എന്നാൽ എല്ലാ പനിയും ജലദോഷവും അങ്ങനെ നിസ്സാരമായി കാണണ്ട. കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് അഞ്ചാംപനി.
ഇതിനു മീസില്‍സ് എന്ന മറ്റൊരു പേരും കൂടിയുണ്ട്. മലിനമായ പ്രതലങ്ങളിൽ സ്പർശിക്കുകയോ വായുവിലെ വൈറസ് ശ്വസിക്കുകയോ ചെയ്യുന്നത് മൂലമാണ് ഈ രോഗം പകരുന്നത്. വായുവിലും, മലിനമായ പ്രദേശങ്ങളിലുമുള്ള വൈറസ് കുട്ടിക്കളിലേക്ക് അതിവേഗം പകരുന്നു.
യൂറോപ്പിൽ, കഴിഞ്ഞ വർഷം 42,000 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. 2022-2023 കാലയളവിൽ 24000 കേസുകളാണ് അവിടെ കണ്ടെത്തിയത്.
ഈ പണി വന്നാൽ കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന രോഗമാണിത്. രണ്ട് മണിക്കൂർ വരെ വായുവിൽ തങ്ങിനിൽക്കാൻ കഴിയും.
വളരെ വേഗം പകരാൻ സാധ്യതയുള്ള രോഗമാണിത്. കുട്ടികൾക്ക് ഈ രോഗബാധയുണ്ടാവാതിരിക്കാനായി ഒമ്പത് മാസം പൂർത്തിയാകുമ്പോൾ മീസിൽസ് പ്രതിരോധ കുത്തിവയ്പ് നിർബന്ധമായും എടുക്കണം.
രോഗപകർച്ച ഒഴിവാക്കുവാനായി രോഗിയെ വീട്ടിനുളളിൽ കിടത്തി വേണ്ടത്ര വിശ്രമം നൽകണം. ധാരാളം വെളളവും പഴവർഗങ്ങളും നൽകുക. പ്രതിരോധ കുത്തിവെപ്പുകൾ ലഭ്യമാവുന്നതിന് മുമ്പ് അഞ്ചാം പനി പിടിപെടുന്ന കുട്ടികളുടെ എണ്ണവും അതു കാരണം മരണം സംഭവിക്കുന്ന എണ്ണവും കൂടുന്നുണ്ട്
എന്തൊക്കെയാണ് ലക്ഷണങ്ങൾ
- ജലദോഷം
- ശക്തമായ പനി
- കണ്ണുകൾ ചുവപ്പ് നിറത്തിലേക്ക് മാറുക.
- ശരീരം ചുവപ്പ് നിറമാകുക.
- വായിൽ മുറിവുകൾ വരിക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വ്യക്തി ശുചിത്വം
- പരിസര ശുചിത്വം
- രോഗിയുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കുക
- തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും തൂവാവ ഉപയോഗിക്കുക
read more രാവിലെ എഴുന്നേൽക്കുമ്പോൾ തലവേദന അനുഭവപ്പെടുന്നുണ്ടോ? ഈ കാര്യങ്ങൾ ശ്രദ്ധിക്കു
read more രാവിലെ എഴുന്നെറ്റുടനെ പുകവലിക്കാറുണ്ടോ?
read more ഗ്യാസും അസിഡിറ്റിയും: മാറ്റാൻ എന്തെല്ലാം ചെയ്യാം ?
read more alzheimer’s ഇടയ്ക്കിടെയുള്ള ഓർമ്മക്കുറവ് അൾഷിമേഴ്സിന്റെ ആരംഭമാണോ? പരിശോധിക്കാം
read more വെറും വയറ്റിൽ ചായ കുടിക്കാറുണ്ടോ? ഈ വിധ പ്രശ്‌നങ്ങൾ ശരീരത്തെ ബാധിക്കും