തൃശൂർ: രാമായണത്തെക്കുറിച്ചുള്ള സിപിഎം നേതാവും എംഎൽഎയുമായ പി. ബാലചന്ദ്രന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് വിവാദത്തിൽ. ഹൈന്ദവ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന വിമർശനം ശക്തമായതോടെ ബാലചന്ദ്രൻ അദ്ദേഹത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ് പിൻവലിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് സഹിതം പങ്കുവച്ചുകൊണ്ട് അഡ്വ കെ.കെ. അനീഷ് കുമാർ വിമർശനവുമായെത്തി.

പി. ബാലചന്ദ്രന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റ്
രാമായണത്തിലെ കഥാപാത്രമായ സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു എന്ന ബാലചന്ദ്രന്റെ പോസ്റ്റ് ആണ് വിവാദമായത്. ‘രാമന്‍ ഒരു സാധുവായിരുന്നു, കാലില്‍ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണന്‍ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു.
read also….ഫെബ്രുവരി 8ന് ഡൽഹിയിൽ നടത്താനിരുന്ന സമരം മാറ്റി: സമ്മേളനം മാത്രം
ചേട്ടത്തി സീത മൂന്ന് പേര്‍ക്കും വിളമ്പി, അപ്പോള്‍ ഒരു മാന്‍ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമന്‍ മാനിന്റെ പിറകേ ഓടി. മാന്‍ മാരിയപ്പന്‍ എന്ന ഒടിയനായിരുന്നു. മാന്‍ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണന്‍ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















