അടിമാലി: ഇടുക്കി മതികെട്ടാൻ ചോലയുടെ താഴ് വരയിൽ റാഗി കൃഷിയിൽ നൂറുമേനി വിളയിച്ച് ആദിവാസി കർഷകർ. മൂന്നാം വർഷമാണ് ഇവർ മികച്ച രീതിയിൽ റാഗി വിളവെടുക്കുന്നത്. ഇടുക്കി ശാന്തൻപാറ ആട് വിളാന്താൻ ആദിവാസി കുടിയിലെ മുതുവാൻ ഗോത്ര സമൂഹമാണ് പത്ത് ഏക്കറിൽ റാഗി കൃഷി ചെയ്യുന്നത്.
തരിശായി കിടന്ന മലനിരകളിലെ റാഗി കൃഷി നയനമനോഹര കാഴ്ചയാണ്. കേരള – തമിഴ്നാട് അതിർത്തി പ്രദേശമായ ബോഡിമെട്ടിന് സമീപവും ദേശീയ ഉദ്യാനമായ മതികെട്ടാൻ ചോലയുടെ താഴ് വരയിലുമായാണ് കൃഷി സ്ഥലം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു