പല്ലിലെ കറ പോകാനും നിറം വയ്ക്കാനും ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയാം. വീട്ടില്‍ തന്നെ പരീക്ഷിയ്ക്കാവുന്ന വഴികളാണ് ഇവ.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
പല്ലിലെ കറയകറ്റാനും നിറമുണ്ടാക്കാനും പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ ഒന്നാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. ടര്‍ടാര്‍ എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലെ അഴുക്കു നീക്കം ചെയ്യാനും കറകള്‍ നീക്കാനുമെല്ലാം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഏറെ നല്ലതാണ്. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് ഗുണം നല്‍കും.
1 ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ,അര കപ്പ് ഇളംചൂടുവെള്ളം എന്നിവയാണ് ഇതിനായി വേണ്ടത്. വെള്ളത്തില്‍ ഇതു കലര്‍ത്തുക. വായിലൊഴിച്ചു 30 സെക്കന്റു നേരം ഗാര്‍ഗിള്‍ ചെയ്യുക. പിന്നീട് സാധാരണ പോലെ ബ്രഷ് ചെയ്യുക. ഇത് ദിവസവും ആവര്‍ത്തിയ്ക്കാം.
ആര്യവേപ്പില
ആര്യവേപ്പില പാലും കലര്‍ത്തി അരച്ചു തേയ്ക്കുന്നത് പല്ലിന് നിറം നല്കാന് ഏറെ നല്ലതാണ്. ബാക്ടീരിയല്‍ അണുബാധകളെ തടയാന്‍ ആര്യവേപ്പില ഏറെ നല്ലതാണ്. പല്ലിന്റെ ആരോഗ്യത്തിനും പല്ലിന്റെ നിറത്തിനുമെല്ലാം ഇത് ഗുണകരവുമാണ്. ആര്യവേപ്പിന്റെ തണ്ടു ചതച്ചു പല്ലു തേയ്ക്കുന്നതും ഏറെ നല്ലതാണ്.
ഉപ്പും ചെറുനാരങ്ങയും
ഉപ്പും ചെറുനാരങ്ങയും ഇതിനുള്ള മറ്റൊരു പരിഹാരവഴിയാണ്. ചെറുനാരങ്ങയും ഉപ്പും ചേര്‍ത്ത് ഉപയോഗിയ്ക്കുന്നത് പല്ലിലെ കറ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നുണ്ട്. ഓറഞ്ച് തൊലി ഉപയോഗിച്ച് ഉരസുന്നതും പല്ലിലെ കറ നീക്കം ചെയ്യുന്നു.
വെള്ളനിറം
നല്ലപോലെ നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കുന്നത് പല്ലിലെ കറ നീക്കം ചെയ്യാന്‍ സഹായിക്കുന്നുണ്ട്. ഇത് വായിലെ ആസിഡ് ലെവല്‍ ബാലന്‍സ് ചെയ്ത് നിലനിര്‍ത്തുന്നതിനും അതുപോലെ, പല്ലുകളുടെ ഇനാമല്‍ പ്രൊട്ടക്ട് ചെയ്യുന്നതിനും സഹായിക്കുന്നുണ്ട്. പപ്പായ, പൈനാപ്പിള്‍ പോലെയുള്ള പഴങ്ങള്‍ കഴിക്കുന്നതും പല്ലിലെ കറ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നവയാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലെയ്ന്‍, പാപെയ്ന്‍ എന്നിവ, പല്ലിന് നല്ല വെള്ളനിറം നല്കാന് സഹായിക്കുന്നുണ്ട്.
read more കരിമ്പിൻ ജ്യൂസ് പതിവാക്കുന്നതിലെ ഗുണങ്ങൾ എന്തെല്ലാം?