ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കുന്നതില്‍ ഇസ്രയേല്‍ ഹമാസ് ധാരണ. ഖത്തറിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ കൂടുതല്‍ അവശ്യ സാധനങ്ങള്‍ ഗാസയിലേക്ക് കടത്തിവിടാൻ ധാരണയായി.ദോഹയില്‍ നിന്ന് ഈജിപ്തിലേക്ക് അയക്കുന്ന സഹായ സാമഗ്രിഹകള്‍, അവിടെ നിന്ന് ഗാസയിലേക്ക് കൊണ്ടുപോകാനാണ് ധാരണ.
ഇസ്രയേലി ബന്ദികള്‍ക്കുള്ള മരുന്നുകളും ഇങ്ങനെയെത്തിക്കും. ഇപ്പോഴും 132 ഇസ്രയേലികള്‍ ഹമാസിന്റെ ബന്ദികളായി തുടരുന്നുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇത് വരെ 24,000ലധികം പേര് കൊല്ലപ്പെട്ടതായാണ് കണക്ക്. 85 ശതമാനം ഗാസ നിവാസുകള്‍ക്കും സ്വന്തം വീടുപേക്ഷിച്ച് പോകേണ്ടി വന്നെന്നാണ് പലസ്തീന്റെ കണക്ക്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലിന്റെ അതിര്‍ത്തി കടന്ന് ഹമാസ് 240 ലേറെ പേരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരില്‍ 132 പേരാണ് ഇപ്പോഴും ബന്ദികളായി തുടരുന്നത്. ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ആയിരക്കണക്കിന് ആളുകളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇരു പക്ഷത്തെയും ആക്രമണം നൂറ് ദിവസം പിന്നിട്ടപ്പോഴേക്കും ഗാസയില്‍ മാത്രം 24000 പേര് കൊല്ലപ്പെടുകയും 60000 ത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിലുമേറെപ്പേര്‍ ഗാസ വിട്ട് മറ്റിടങ്ങളിലേക്ക് പലായനം ചെയ്തു.