ഒരു സൈനികൻ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്ത യുഎസ് വ്യോമാക്രമണത്തെ ഇറാക്ക് സർക്കാർ അപലപിച്ചു. ആക്രമണത്തെ തീർത്തും ശത്രുതാപരമായ പ്രവൃത്തിയായാണ് ഇറാഖ് സർക്കാർ കാണുന്നത് റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്യുന്നു.
ഇറാൻ പിന്തുണയുള്ള ഇറാക്കി വിമത പക്ഷം നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്നു യുഎസ് സൈനികർ പരിക്കേറ്റിരുന്നു. ഇതിലൊരാളുടെ നില ഗുരുതരമാണ്. ഡ്രോൺ ആക്രമണത്തിൽ തിരച്ചടിയെന്നോണമാണ് കഴിഞ്ഞ ദിവസം (2023 ഡിസം 25) ഇറാഖിൽ അമേരിക്ക വ്യോമാക്രമണം നടത്തിയത്.
ഇറാഖ് എർബിലിലെ യുഎസ് സൈനിക താവളത്തിലായിരുന്നു ഇറാൻ സഖ്യ ഇറാക്കി പക്ഷത്തി ൻ്റെ ഡ്രോൺ ആക്രമണം. കഴിഞ്ഞ ഒക്ടോബറിൽ ഇവിടെ ഡ്രോൺ ആക്രമണം നടന്നിരുന്നുവെങ്കിലും അത് ഫലിച്ചില്ല.
ഇസ്രായേൽ-ഹമാസ് യുദ്ധം മിഡിൽ ഈസ്റ്റിലുടനീളം അലയടിക്കുന്നതിൻ്റെയും ഇറാഖിലെയും സിറിയയിലെയും താവളങ്ങളിലെ യുഎസ് സൈനികരെ ലക്ഷ്യമാക്കിയുള്ള പ്രക്ഷുബ്ധത സൃഷ്‌ടിക്കുകയും ചെയ്യുന്നതിന്റെ ഏറ്റവും പുതിയ പ്രകടനമായിരുന്നു അങ്ങോട്ടും ഇങ്ങോട്ടും ഏറ്റുമുട്ടൽ.
യുഎസ് ആക്രമണം ഇറാഖി പരമാധികാരത്തിന്റെ അസ്വീകാര്യമായ ലംഘനമെന്ന് സർക്കാർ അപലപിച്ചു. അതേസമയം നിലവിലെ ഔദ്യോഗിക സർക്കാരിന് പിന്തുണയായി ഇറാക്കിൽ വിന്യസിക്കപ്പെട്ടിട്ടുള്ള യുഎസ് നേതൃത്വത്തിലുള്ള സൈനിക താവളങ്ങൾക്ക് നേരെ സായുധ ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങൾ ശത്രുതാപരമായ പ്രവർത്തനങ്ങളാണെന്നും ഇറാഖി പരമാധികാരം ലംഘിക്കുന്നുവെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
ബാഗ്ദാദിന് തെക്ക് ഇറാഖി നഗരമായ ഹില്ലയിലുള്ള ഇറാഖി സായുധ സംഘം കതൈബ് ഹിസ്ബുള്ളയുടെ കേന്ദ്രത്തിലാണ് ക്രിസ്തുമസ് രാത്രിയിൽ യുഎസ് വ്യോമാക്രമണം നടത്തിയതെന്ന് ഇറാഖി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ആക്രമണത്തിൽ കതൈബ് ഹിസ്ബുള്ളയുടെ ഒരു പോരാളി കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പേരു വെളിപ്പെടുത്താതെ സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു.
ഗസയിലെ ഇസ്രായേലിന്റെ ആക്രമണങ്ങൾക്കെതിരെ ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല ഗ്രൂപ്പുകൾ ഹമാസിനെ പിന്തുണക്കുകയാണ്. യുദ്ധത്തിൽ അമേരിക്കയെ ഭാഗികമായി ഉത്തരവാദിയാക്കുകയും ചെയ്യുന്നുണ്ട് ഇറാൻ അനുകൂല ഗ്രൂപ്പുകൾ.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് യുഎസ് സൈന്യം ഇറാഖിൽ ആക്രമണം നടത്തിയത്. കതൈബ് ഹിസ്ബുള്ള തീവ്രവാദികളെ വധിക്കുവാനും അവരുടെ താവളങ്ങൾ നശിപ്പിക്കാനും സാധ്യതയുണ്ട്.
“ഇറാഖിലെയും സിറിയയിലെയും യുഎസ് സഖ്യസേനയ്‌ക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കുകയെന്നതാണ് പ്രത്യാക്രമണത്തിലൂടെ ഉദ്ദേശിക്കുന്നത്. ഞങ്ങൾ എപ്പോഴും ഞങ്ങളുടെ സേനയെ സംരക്ഷിക്കും”, യു.എസ് സെൻട്രൽ കമാൻഡ് മേധാവി ജനറൽ മൈക്കൽ എറിക് കുറില്ല പറഞ്ഞു.
സിറിയയിലും ഇറാഖിലുമായി യഥാക്രമം 900, 2500 സൈനികർ വിന്യസിക്കപ്പെട്ടിട്ടുണ്ടെന്ന് യുഎസ് പറയുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പുനരുജ്ജീവനം തടയാൻ ശ്രമിക്കുന്ന പ്രാദേശിക ശക്തികളെ ഉപദേശിക്കാനും സഹായിക്കാനുമാണ് മേഖലയിലെ യുഎസ് സേനാ വിന്യാസം.