ചേർത്തല: സിനിമ തീയേറ്ററിൽ വെച്ച് ദമ്പതികളെ ആക്രമിക്കുകയും, പിടികൂടാനെത്തിയ പോലീസിനെ അസഭ്യം പറയുകയും ചെയ്ത കേസിൽ നാലു പേർ അറസ്റ്റിൽ.ചേര്‍ത്തല ചിത്രാഞ്‌ജലി തിയേറ്ററില്‍ 28ന് രാത്രി 9.30 ഓടെയായിരുന്നു സംഭവം. ആക്രമണം നടത്തിയ മുഹമ്മ കുശാപരമ്പ് വീട്ടില്‍ ബിനോയ് (40), മുഹമ്മ പതിനാലാം വാര്‍ഡില്‍ കരുവേലി വീട്ടില്‍ ശരത്‌ചന്ദ്രന്‍ (20), പന്ത്രണ്ടാം വാര്‍ഡില്‍ കളരിപ്പറമ്പിൽ വീട്ടില്‍ സച്ചിന്‍ (കണ്ടപ്പന്‍-29), പതിനാലാം വാര്‍ഡില്‍ പൂപ്പള്ളി വീട്ടില്‍ അനൂപ് (പാപ്പന്‍-28) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
ദമ്പതികളെ ആക്രമിക്കുന്നു എന്ന വിവരത്തെത്തുടർന്ന് സ്‌ഥലത്തെത്തിയ പോലീസ് സംഘം ആ സംഭവത്തിലെ പ്രതികളില്‍ ഒരാളെ തിയറ്ററിനകത്തു കയറി തിരയുന്നതിനിടെ പ്രതികള്‍ നാലുപേര്‍ ചേര്‍ന്ന് പോലീസിനെ ആക്രമിക്കുകയായിരുന്നു. ചേര്‍ത്തല സബ് ഇന്‍സ്‌പെക്‌ടര്‍ ആന്റണി വി.ജെയുടെ കഴുത്തിനു കുത്തിപ്പിടിക്കുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്‌തു. തുടര്‍ന്ന് പോലീസ്‌സംഘം ബലപ്രയോഗത്തിലൂടെ പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.
https://www.youtube.com/watch?v=_x1h-huIQN8
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















