കൊച്ചി: ‘കിങ് ഓഫ് കൊത്ത’ സിനിമയ്‌ക്കെതിരെ നടക്കുന്ന നെഗറ്റിവ് ക്യാംപെയ്‌നില്‍ പ്രതികരണവുമായി നൈല ഉഷ. ഒരു സിനിമയെ മാത്രം ലക്ഷ്യം വച്ച് ഇങ്ങനെ ആക്രമിക്കുന്നത് ശരിയല്ലെന്നും ഇതിലുള്ള താരങ്ങള്‍ക്കു നേരെ വ്യക്തിപരമായ ആക്രമണമാണ് നടക്കുന്നതെന്നും നൈല ഉഷ പറയുന്നു. തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട വീഡിയോയിലാണ് നൈല കൂടി അഭിനയിച്ച ചിത്രത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ താരം പറയുന്നത്.
Read also….സിവിൽ സർവീസ്: അറിയേണ്ടതെല്ലാം ഒരു കുടക്കീഴിൽ നൽകി എൻലൈറ്റ് ഐ.എ.സ് അക്കാദമി
‘ഞാന്‍ പറയുന്ന കാര്യം കിംഗ് ഓഫ് കൊത്തയുടെ അണിയറക്കാര്‍ അറിഞ്ഞൊണ്ട് പറയുന്നതല്ല. സിനിമയുടെ അണിയറക്കാര്‍ക്ക് ഞാന്‍ പറയുന്നത് ഇഷ്ടപ്പെടുമോ എന്ന് എനിക്കറിയില്ല. പക്ഷെ എനിക്കിത് പറയണമെന്ന് തോന്നി. എന്തിനാണ് ആവശ്യമില്ലാതെ നെഗറ്റിവിറ്റി കുറേ ആളുകള്‍ പ്രചരിപ്പിക്കുന്നത്. അതെനിക്ക് ഒട്ടും ഇഷ്ടമാകുന്നില്ല.
എല്ലാ സിനിമകളും എല്ലാര്‍ക്കും ഇഷ്ടമാകില്ലല്ലോ. ഒരു സിനിമയെ മാത്രം ലക്ഷ്യം വച്ച് ആക്രമിക്കേണ്ടതുണ്ടോ? എല്ലാവരും സിനിമ തീയറ്ററില്‍ കാണട്ടെ. അവരുടെ ഇഷ്ടപ്പെട്ട താരം രണ്ട് കൊല്ലത്തിന് ശേഷം ഒരു ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അവര്‍ വന്ന് കണ്ട് അസ്വദിക്കട്ടെ എന്നിട്ട് അവര്‍ തീരുമാനിക്കട്ടെ. അതിന് അവസരം കൊടുക്കൂ. അല്ലാതെ വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യുന്നത് എന്തിനാണ്. അവര്‍ വലിയ ആളുകളുടെ മക്കളാണെന്ന് ഓക്കെ കരുതി അവര്‍ക്ക് ഒരു ഇളവും കൊടുക്കരുത് എന്നൊക്കെ പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഇത് ചെയ്യുന്നത് ആരാണെങ്കിലും അത് ശരിയല്ലെന്നെ ഞാന്‍ പറയൂ.
എനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ട സിനിമയാണ് കിംഗ് ഓഫ് കൊത്ത.ഞാന്‍ അഭിനയിച്ച സിനിമ ആയതുകൊണ്ടല്ല ഇത് പറയുന്നത്. ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും ഫാന്‍ അല്ല ഞാന്‍ പക്ഷെ ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്’.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
https://www.youtube.com/watch?v=_x1h-huIQN8