അഞ്ചല്‍: മടത്തറയില്‍ 11കിലോയോളം കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിൽ. തിരുവനന്തപുരം വലിയതുറ എലന്‍ ഹൗസില്‍ നിക്സന് സേവ്യര്‍ (26) ആണ് പൊലീസ് പിടിയിലായത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ ഡാന്‍സാഫ് സംഘവും, കടയ്ക്കല്‍, ചിതറ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി കെഎസ്ആർടിസി ബസില്‍ എത്തിയ നിക്സന് സേവ്യറിനെ പിടികൂടിയത്. തിരുവനന്തപുരത്തു നിന്നും മടത്തറയില്‍ ട്രോളി ബാഗില്‍ നിരവധി പൊതികളിലായി ബസില്‍ കടത്തിയ കഞ്ചാവാണ് പിടികൂടിയത്.
read more ബർഗർ കിംഗിൽ ഇനി മുതൽ തക്കാളി ഉപയോഗിച്ചുള്ള വിഭവങ്ങൾ ഇല്ല, പുതിയ അറിയിപ്പ് പുറത്തുവിട്ടു
ഓണം ലക്ഷ്യമിട്ട് കോളനികള്‍ കേന്ദ്രീകരിച്ചു വില്‍പ്പന നടത്തുന്നതിനായി എത്തിച്ച കഞ്ചാവാണന്നാണ് പൊലീസ് നിഗമനം. പിടിയിലായ നിക്സന് സേവ്യറിനെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ് എന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മടത്തറയില്‍ ആര്‍ക്ക് നല്‍കാനാണ് കഞ്ചാവ് എത്തിച്ചത്, ഇവിടെയുള്ള ഇയാളുടെ ഇടപാടുകാര്‍ ആരൊക്കെ എന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കടയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ്, ചിതറ എസ്.ഐ മുഹ്സിന് മുഹമദ്, ഡാന്‍സാഫ് എസ്.ഐ ജോതിഷ് ചിറവൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവും പ്രതിയെയും പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം