കൊല്ലം: കൊട്ടാരക്കര കിഴക്കെത്തെരുവിൽ പന്ത്രണ്ടു വയസ്സുകാരനെ കാണാതെയായതായി പരാതി. പള്ളിമുക്ക് സ്വദേശി അനിതയുടേയും അനിൽകുമാറിന്റേയും മകൻ അജയ് കുമാറിനെയാണ് കാണാതെയായത്.
read more മഹാരാഷ്ട്രയില്‍ വെള്ളക്കെട്ടില്‍ വീണ് 17കാരന്‍ മുങ്ങി മരിച്ചു
കഴിഞ്ഞദിവസം മാതാവ് അനിതയോടൊപ്പം പള്ളിമുക്കിലെ കടയിൽ സാധനം വാങ്ങാനായി പോയിരുന്നു.
സാധനം വാങ്ങി അനിത കടയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോൾ പുറത്തു നിന്നിരുന്ന അജയകുമാറിനെ കാണാതെയാവുകയായിരുന്നു.
https://www.youtube.com/watch?v=LEo86PnhFes
കൊട്ടാരക്കര പൊലീസിൽ പരാതി നൽകുകയും നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിലുകൾ നടത്തുകയും ചെയ്തെങ്കിലും വിദ്യാർത്ഥിയെ കണ്ടത്താനായില്ല. രാത്രി എട്ട് മണിയോടെയാണ് കുട്ടിയെ കാണാതെയായത്. കിഴക്കെത്തെരുവ് സെന്റ് മേരീസ് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയാണ് അജയ്. കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















