പരവൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു. കാപ്പിൽ മൂന്ന് മുക്കിൽ വീട്ടിൽ ലിസിയുടെ മകൾ രേവപരവൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു.
read more ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
കാപ്പിൽ മൂന്ന് മുക്കിൽ വീട്ടിൽ ലിസിയുടെ മകൾ രേവതി(19)യാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. പരവൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കവേയാണ് നഴ്സിംഗ് വിദ്യാർത്ഥിനിയായ രേവതി നിലത്തേയ്ക്ക് വീണതെന്നാണ് സൂചന.
രേവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വാടി ആൽത്തറമൂട് സ്വദേശി സൂരജും പുറത്തേയ്ക്ക് തെറിച്ചു വീണു പരിക്കേറ്റു.
കൊല്ലത്ത് നിന്നും കോച്ചുവേളിയിലേക്ക് പോയ കോച്ചുവേളി എക്സ്പ്രസിൽ നിന്നുമാണ് ഇവർ പരവൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ ഫ്ലാറ്റ്ഫോമിന്റെ തുടക്കത്തിൽ വീണത്.
പരവൂരിൽ കൊച്ചുവേളി എക്സ്പ്രസിന് സ്റ്റോപ്പ് ഇല്ലാത്തത് മൂലം പരവൂർ ഇറങ്ങി കാപ്പിൽ പോകാൻ ശ്രമിക്കുകയായിരുന്നു.
അപകടം നടന്നയുടൻ തന്നെ റെയിൽവേ പോലീസ് വിദ്യാർഥിനിയെ പാരിപ്പള്ളി മെഡിക്കൽ കോളജിലും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. റെയിൽവേ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം