ആലുവ: ആലുവയില്‍ ലൈംഗികപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തയാള്‍ക്കെതിരേ പരാതി.
മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയെന്ന് കാണിച്ചാണ് കര്‍മങ്ങള്‍ ചെയ്ത രേവദിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ആലുവ സ്വദേശിയായ അഡ്വ. ജിയാസ് ജമാലാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
read more ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവദ് ബാബു നടത്തിയതെന്നാണ് അഡ്വ. ജിയാസ് ജമാല്‍ പരാതിയില്‍ ആരോപിക്കുന്നത്. ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഹിന്ദിക്കാരുടെ കുട്ടി എന്ന കാരണം കൊണ്ടാണ് പൂജാരിമാര്‍ വരാതിരുന്നതെന്നായിരുന്നു രേവദ് പറഞ്ഞിരുന്നത്. ആരോപണം വ്യാജമാണെന്ന തരത്തില്‍ ഒരു ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ തന്റെ വാദത്തില്‍ മാപ്പപേക്ഷയുമായി രേവദ് ബാബു തന്നെ രംഗത്തെത്തി. തെറ്റുപറ്റിയെന്നും വായില്‍നിന്ന് അറിയാതെ വന്നുപോയ വാക്കാണ് വിവാദങ്ങള്‍ക്ക് കാരണമായതെന്നും ഇയാള്‍ പറയുന്നു. എത്രയോ കാലങ്ങള്‍ പൂജ പഠിച്ച്, എത്രയോ ത്യാഗം ചെയ്ത് കൊണ്ടാണ് ഒരാള്‍ പൂജാരിയാകുന്നത്. ആ പൂജാരി സമൂഹത്തെ അടച്ചാക്ഷേപിച്ചാണ് താൻ സംസാരിച്ചത്. ഇതില്‍ ക്ഷമ ചോദിക്കുകയാണെന്നും രേവദ് പറഞ്ഞു.
സംഭവത്തില്‍ രാത്രിതന്നെ ആലുവ എംഎല്‍എ അൻവര്‍ സാദത്ത് പ്രതികരിച്ചിരുന്നു. സംസ്‌കാര കര്‍മ്മങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞ് രേവദ് ബാബു തന്നെ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. മറ്റ് പൂജാരിമാരെ വിളിച്ചിരുന്നുവെന്നും ആരും വന്നില്ലെന്ന് അയാള്‍ മാധ്യമങ്ങളോട് പറഞ്ഞപ്പോഴാണ് താനും അറിഞ്ഞതെന്നായിരുന്നു എംഎല്‍എ പറഞ്ഞത്. ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഒരാള്‍ നുണ പറയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അൻവര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം