അമ്പലപ്പുഴ: തിരമാലയിൽപ്പെട്ട് മത്സ്യബന്ധന വള്ളം തകർന്ന് അപകടം. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പുതുവൽ വീട്ടിൽ ചന്ദ്രദാസിന്റെ ഉടമസ്ഥതയിലുളള നാഗൻ എന്ന വള്ളമാണ് തകർന്നത്. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
read more ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
ഞായറാഴ്ച രാവിലെ തൃക്കുന്നപ്പുഴ പടിഞ്ഞാറ് കടലിൽ ആണ് സംഭവം.
വല വലിക്കുന്നതിനിടെ കൂറ്റൻ തിരമാലയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. 14 തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്.
അപകടത്തിൽ നീർക്കുന്നം സ്വദേശി അഷറഫ് കുഞ്ഞിന്റെ തോളെല്ലിന് അപകടത്തിൽ പരിക്കേറ്റു. അദ്ദേഹത്തെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു. വള്ളം പൂർണമായി തകർന്നു. 7 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ ചന്ദ്രദാസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം