ഗാന്ധിനഗര്‍: യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി മര്‍ദിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. കൊല്ലം നെടുമ്പന പഴങ്ങാലം ഭാഗത്ത് ധനുജ ഭവനില്‍ പ്രവീണ്‍കുമാറി(37)നെയാണ് അറസ്റ്റ് ചെയ്തത്.
read more ആലുവയില്‍ കൊല്ലപ്പെട്ട 5 വയസുകാരിയുടെ മാതാപിതാക്കളെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു
ഗാന്ധിനഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഉച്ചയോടെ ഇയാള്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ മര്‍ദിക്കുകയായിരുന്നു. ഇതു തടയാനെത്തിയ യുവതിയുടെ പിതാവിനെയും ഇയാള്‍ ആക്രമിച്ചു.
ഇയാള്‍ക്ക് യുവതിയോടു മുന്‍ വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം