തിരുവനന്തപുരം: നേമത്ത് കെഎസ്ആർടിസി ബസിന് കല്ലെറിയുകയും ഡ്രൈവറെ മർദ്ദിക്കുകയും ചെയ്ത കേസിലെ പ്രതി ബൈക്ക് മോഷണത്തിന് പിടിയിൽ. അരിക്കടമുക്ക് വെള്ളക്കെട്ടുവിള മീരാൻ ഹൗസിൽ മുഹമ്മദ് കൈഫിനെ (21) ആണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.
read more കനത്ത മഴക്ക് ആശ്വാസം ; സംസ്ഥാനത്ത് ഓഗസ്റ്റ് ഒന്ന് വരെ നേരിയ മഴ
ജൂൺ 22ന് രാത്രിയാണ് വീട്ടുപരിസരത്ത് പാർക്ക് ചെയ്തിരുന്ന മലയിൻകീഴ് മച്ചേൽ ഇരച്ചോട്ടുകോണം മിനിയുടെ പേരിലുള്ള ബൈക്ക് മോഷണം പോയത്. മിനിയുടെ മകനാണ് ബൈക്ക് ഉപയോഗിച്ചിരുന്നത്. ബൈക്ക് നെയ്യാർ ഡാം പൊലീസ് കണ്ടെത്തി എങ്കിലും പ്രതിയെ കണ്ടെത്തിയിരുന്നില്ല. വ്യാഴാഴ്ച രാത്രിയാണ് മലയിൻകീഴ് ഇൻസ്പെക്ടർ ടിവി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം നേമത്തു നിന്ന് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
ജൂൺ 21ന് നേമം സ്റ്റേഷൻ പരിധിയിലെ വെള്ളായണി ജങ്ഷനിൽ വച്ച് കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി കല്ലെറിയുകയും ഡ്രൈവറെ കയ്യേറ്റവും ചെയ്ത കേസിലെ പ്രതിയാണ് മുഹമ്മദ് കൈഫ് എന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം