ബ്രസീലില്‍ പ്രീസ്‌കൂളില്‍ 25 കാരന്‍ നടത്തിയ ആക്രമണത്തില്‍ നാലു കുട്ടികള്‍ കൊല്ലപ്പെട്ടു. നാലും അഞ്ചും ഏഴും വയസുള്ള കുട്ടികളാണ് മരിച്ചത്. ആക്രമണത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു.
ദക്ഷിണ ബ്രസീലിലെ ബ്ലൂമെനാവു ഗുഡ് ഷെപ്പേര്‍ഡ് പ്രീസ്‌കൂളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്‌കൂളില്‍ അതിക്രമിച്ച് കയറിയ കൊലയാളി, കുട്ടികളെ മഴുകൊണ്ട് വെട്ടുകയായിരുന്നു. അതേസമയം, അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.