Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Investigation

ജോലി വാഗ്ദാനം ചെയ്‌ത്‌ പണം തട്ടിപ്പ്; ലൂപ്പേർസ് മിനി നിധി പറ്റിച്ചത് നിരവധി യുവാക്കളെ; കേസെടുക്കാൻ മടിച്ച് പോലീസ് ​​​​​​​

Web Desk by Web Desk
Dec 16, 2022, 08:35 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

തിരുവനന്തപുരം: ഉയർന്ന ശമ്പളം വാഗ്‌ദാനം ചെയ്‌ത്‌ യുവാക്കളെ ജോലിക്കായി റിക്രൂട്ട്മെന്റ് നടത്തി ശമ്പളം നൽകാത്തതായി പരാതി. തിരുവനന്തപുരം വെള്ളയമ്പലത്ത് പ്രവർത്തിക്കുന്ന ലൂപ്പേർസ് മിനി നിധി ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനമാണ് നിരവധി യുവതീയുവാക്കളെ വഞ്ചിച്ചതായി പരാതി. ശമ്പളം കൊടുക്കാത്തതിന് പുറമെ ഇവരുടെ കയ്യിൽ നിന്നും പണം വാങ്ങിയതായും പരാതിക്കാർ പറയുന്നു.

നവംബർ തുടക്കത്തിൽ ലൂപ്പേർസ് മിനി നിധിയിൽ ജോലിക്ക് കയറിയവരാണ് ഒരു മാസം കഴിഞ്ഞ് ശമ്പളം കിട്ടാതെ വഴിയിൽ നിൽക്കുന്നത്. ശമ്പളം ചോദിച്ചപ്പോൾ പോയി പോലീസിൽ പരാതി കൊടുക്കാനാണ് സ്ഥാപന മേധാവികൾ അറിയിച്ചത്. ഇതോടെ ഡിസംബർ 2 ന് ഇവർ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ പരാതി കൊടുത്തു. എന്നാൽ വിഷയം ഒത്തുതീർക്കാനാണ് പോലീസ് ശ്രമിച്ചത്. ഒടുവിൽ കേസെടുത്തത് 10  ദിവസത്തിന് ശേഷമാണെന്ന് പരാതിക്കാർ പറയുന്നു.

നവംബറിൽ ലൂപ്പേർസ് മിനി നിധിയിൽ ജോലിക്കായി കയറിയ 16 പേരാണ് വഞ്ചിക്കപ്പെട്ടത്. സെയിൽസ് ഡിപ്പാർട്മെന്റിലും ഹ്യൂമൻ റിസോഴ്സ് ഡിപ്പാർട്മെന്റിലുമായിട്ടായിരുന്നു ഇവർക്കെല്ലാം ജോലി നൽകിയത്. 30,000 രൂപക്ക് മുകളിൽ ആയിരുന്നു ഇവർക്ക് ശമ്പളമായി വാഗ്ദാനം ചെയ്തത്. എന്നാൽ ഒരു രൂപ പോലും ശമ്പളം നൽകിയില്ല. ശമ്പളം ചോദിച്ചപ്പോൾ, 20 പേരിൽ നിന്നായി ഒരു ലക്ഷം രൂപ വീതം സ്ഥാപനത്തിലേക്ക് ഡെപ്പോസിറ്റ് കണ്ടെത്താൻ ആണ് ഇവരോട് പറഞ്ഞത്. ഓരോരുത്തരും മാസം തോറും ഇങ്ങനെ 20 പേരെ തങ്ങൾക്ക് കീഴിലായി ചേർക്കണം. ഇവർക്കുള്ള പ്രോഫിറ്റ് അവർ ഇതുപോലെ ആളെ ചേർക്കുമ്പോൾ കിട്ടും എന്നുമാണ് അധികൃതർ പറഞ്ഞത്. എന്നാൽ ഇത്തരത്തിലുള്ള മണി ചെയിൻ ജോലിയാണ് ചെയ്യേണ്ടത് എന്ന് ജോലിക്ക് എടുത്തപ്പോൾ പറഞ്ഞിരുന്നില്ലെന്നും, മാസം അവസാനം ആയപ്പോഴാണ് ഇത്തരത്തിൽ ഒരു കാര്യം പറഞ്ഞത് എന്നും പരാതിക്കാർ പറയുന്നു.

ജോലിക്ക് എടുത്തെങ്കിലും ഓഫർ ലെറ്റർ നൽകിയിരുന്നില്ലെന്നും പിന്നീട് നൽകാമെന്ന് പറഞ്ഞ് നീട്ടികൊണ്ടു പോകുകയുമായിരുന്നു എന്നും പരാതിക്കാർ ആരോപിക്കുന്നു. ഒടുവിൽ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടർന്ന് ചിലർക്ക് ഓഫർ നൽകിയെന്നും പറയുന്നു.

ശമ്പളം നൽകാത്തതിന് പുറമെ ഇവരിൽ നിന്നായി 5000, 2000 രൂപ വീതം സാലറി അക്കൗണ്ട് പ്രോസസിംഗ് ഫീ എന്നെല്ലാം പറഞ്ഞ് വാങ്ങുകയും ചെയ്തിട്ടുണ്ട്. ശമ്പളം കിട്ടാത്തതിനെ തുടർന്ന് ഈ പണം തിരിച്ച് ചോദിച്ചെങ്കിലും കമ്പനി അധികൃതർ നൽകാൻ തയ്യാറായിട്ടില്ല. 

loopers

ReadAlso:

ചതിച്ചത് ദുരന്ത നിവാരണ അതോറിട്ടി ?: മുന്നറിയിപ്പ് വൈകിയത് എങ്ങനെ ?; മണ്ണിടിച്ചില്‍ ഉണ്ടായത് രാവിലെ 11.10ന്, ‘റെഡ് അലര്‍ട്ട്’ പുറപ്പെടുവിച്ചത് ഉച്ചക്ക് ഒരു മണിക്ക്; ഈ സംവിധാനം കേരളത്തിന് ഗുണമോ ?

‘മദ്യത്തിന് എതിരേയല്ല, മദ്യത്തിനൊപ്പം’ ?: തല തിരിഞ്ഞ എക്‌സൈസ് വകുപ്പും ഉദ്യോഗസ്ഥരും ?; മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍ (എക്‌സ്‌ക്ലൂസിവ്)

മ്ലാമല പ്ലാന്റേഷന്‍ നിയമ വിരുദ്ധമായി മുറിച്ചു വില്‍ക്കുന്നു ?: ശമ്പളവുമില്ല ആനുകൂല്യവുമില്ലാതെ തൊഴിലാളികള്‍ കൊടും പട്ടിണിയില്‍; നിയമം പണത്തിനു മുമ്പില്‍ കണ്ണടയ്ക്കുന്നോ ?; VIDEO (എക്‌സ്‌ക്ലൂസിവ്)

ഗവര്‍ണറുടെ ഉത്തരവ് വി.സി അവഗണിച്ചു: B.F.A പരീക്ഷ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ സിന്‍ഡിക്കേറ്റിനൊപ്പം വി.സിയും; ഗവര്‍ണര്‍ ആവശ്യപ്പെട്ട ഫയല്‍ കൈമാറാതെ സംസ്‌കൃത സര്‍വ്വകലാശാല

ആറ് വർഷം മുമ്പ് ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങി, ഒരുവർഷം മുമ്പ് രോഗിയും മരിച്ചു: എന്നിട്ടും, മരിച്ചയാള്‍ക്ക് ആരോഗ്യ വകുപ്പിന്റെ തെളിവെടുപ്പ് നോട്ടീസ് ?

ഈ സാഹചര്യത്തിലാണ് മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകാൻ വഞ്ചിക്കപ്പെട്ടവർ തീരുമാനിച്ചത്. ലൂപ്പേർസ് മിനി നിധി ലിമിറ്റഡ് ഡയറക്ടർ പ്രതീഷ് നായർ, കോ-ഡയറക്ടർ പ്രശാന്ത്, സോണൽ ഹെഡ് അനീഷ്, എച്ച്.ആർ മാനേജർ അഖില, ക്ലസ്റ്റർ ഹെഡ് രാജി, ആതിര ശിവൻ, ആനന്ദ് എന്നിവരെ പ്രതികളാക്കിയാണ് പരാതി നൽകിയത്. ഇതേതുടർന്ന് മ്യൂസിയം പോലീസ് ഇവരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നു.

പരാതിക്കാരുടെ കയ്യിൽ നിന്ന് വാങ്ങിച്ച പണവും സാലറിയുടെ ഒരു പങ്കും ചേർത്ത് ആകെ 10,000 രൂപ ഓരോരുത്തർക്കും നൽകാനായിരുന്നു പോലീസിന്റെ നിർദേശം. എന്നാൽ ഇതിന് പോലും ലൂപ്പേർസ് മിനി നിധി അധികൃതർ തയ്യാറായില്ല എന്ന് പരാതിക്കാർ പറയുന്നു. ഇതേതുടർന്ന് വകുപ്പ് മന്ത്രിയെ പരാതിക്കാർ പോയി കണ്ടിരുന്നു. ശേഷം ഡിസംബർ 13 നാണ് പോലീസ് ഇവരുടെ പേരിൽ എഫ്‌ഐആർ ഇടാൻ തയ്യാറായത്. 

പോലീസിന് പുറമെ ലേബർ ഓഫീസർക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ നീതികിട്ടുമെന്ന പ്രതീക്ഷയിലാണ് പരാതിക്കാർ. അതേസമയം, സ്ഥാപനത്തിൽ തട്ടിപ്പ് ഇപ്പോഴും തുടരുന്നതായാണ് വിവരം.

Latest News

അടുത്ത മൂന്ന് മണിക്കൂർ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യത | Rain likely in nine districts over the next three hours

എഫ്സിആർഎ ബില്ലിൽ സമവായത്തിന് കേന്ദ്രം;ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിടും ; പിൻവലിക്കണമെന്ന് പ്രതിപക്ഷം

ശബരിമല കേസ്: സുപ്രീംകോടതി വിധി ഒക്ടോബറില്‍

ശബരിമല നെയ്യ് ക്രമക്കേട്; ഉന്നതതല അന്വേഷണത്തിന് നീക്കം, കൂടുതൽ പേരെ പ്രതിചേർക്കും

വധഭീഷണി; തുർക്കിയിൽ നിന്ന് രഹസ്യവിമാനത്തിലും കാറ്ററിങ് ട്രക്കിലും ഒളിച്ചുകയറി രക്ഷപ്പെട്ട് ട്രംപ്-റിപ്പോർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies