16 കാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഡിവെെഎഫ്ഐ നേതാവ് പൊതുസമൂഹത്തിൽ ലഹരിക്കെതിരെ പ്രവർത്തിക്കുന്നയാളാണെന്ന് പുറത്തുവരുന്ന വിവരങ്ങൾ. അറസ്റ്റിലായതിനു പിന്നാലെ ഇയാളുടെ ഫോൺ പരിശോധിച്ച പൊലീസ് കണ്ടെടുത്തിയത് പെൺകുട്ടികൾക്ക് ലഹരിവസ്തുക്കൾ നൽകുന്നതിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടെയാണ് . കൂടാതെ മുപ്പതോളം സ്ത്രീകളുമായി ഇയാൾ ലെെംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൻ്റെ ദൃശ്യങ്ങളും ഫോണിലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്.
ഈ ദൃശ്യങ്ങളോടൊപ്പം കഠാര, കത്തി, വാൾ തുടങ്ങിയ മാരകായുധങ്ങൾ ഉപയോഗിക്കുന്നതിൻ്റെ ദൃശ്യങ്ങളും ജിനേഷിൻ്റെ ഫോണിലുണ്ടായിരുന്നു. ജിനേഷിൻ്റെ ഫോൺ കൂടുതൽ സാങ്കേതിക പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
ഡിവൈഎഫ്ഐ വിളവൂർക്കൽ മേഖലാ കമ്മിറ്റി പ്രസിഡൻ്റ് കൂടിയാണ് ജെ ജിനേഷ്. വിദ്യാഭ്യാസ കാര്യങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച വ്യക്തിയാണ് ജിനേഷ്. ഹിന്ദിയിലും എക്കണോമിക്‌സിലും ബിരുധാന്തര ബിരുദവും ഇയാൾക്കുണ്ട്. സമൂഹത്തിൽ മികച്ച പ്രതിഛായയുള്ള വ്യക്തി കൂടിയായ ജിനേഷിനെ വളരെ ബഹുമാനത്തോടെയാണ് നാട്ടുകാരും കണ്ടിരുന്നത്. നാട്ടിലെ പലരുടെയും റോൾ മോഡൽ കൂടിയായിരുന്നു ജിനേഷ്. യുവജന സംഘടനയായ ഡിവെെഎഫ്ഐയിലെ പ്രദേശത്തെ മികച്ച സംഘകാടകൻ കൂടിയായിരുന്നു ജിനേഷെന്നും പൊലീസ് വ്യക്തമാക്കി.
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ഏഴുപേരെയാണ് മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ജിനേഷ് പ്ലസ്ടു വിദ്യാർത്ഥി എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.