പുരുഷന്‍മാരിലെ ചില മോശം ശീലങ്ങള്‍ അവരുടെ പ്രത്യുത്പാദന ശേഷിയെ തന്നെ ബാധിക്കുന്നു.പ്രത്യുത്പാദന ശേഷിയെയും ബീജോത്പാദനത്തേയും വരെ ബാധിക്കുന്ന ചില ശീലങ്ങള്‍ ഉണ്ട്.
മാനസിക സമ്മര്‍ദ്ദം
ഇന്നത്തെ കാലത്ത് മനുഷ്യനെ ബാധിക്കുന്ന അനാരോഗ്യകരമായ അവസ്ഥയാണ് സ്‌ട്രെസ്സ്. ഇതില്‍ നിന്ന്‌ന മുക്തി നേടുന്നതിന് മെഡിറ്റേഷന്‍, യോഗ ഉള്‍പ്പടെയുള്ളവ ചെയ്യാവുന്നതാണ്. എന്നാല്‍ പുരുഷ ശരീരത്തില്‍ സ്‌ട്രെസ്സ് വര്‍ദ്ധിക്കുമ്പോള്‍ അത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അസന്തുലിതാവസ്ഥക്ക് കാരണമാകുകയും ഇത് പുരുഷന്റെ പ്രത്യുത്പാദനക്ഷമതയെ നേരിട്ട് ബാധിക്കുകയും ചെയ്യുന്നു
അനാരോഗ്യകരമായ ഭക്ഷണരീതി
പലപ്പോഴും അനാരോഗ്യകരമായ ഭക്ഷണരീതിയും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇടക്കിടെ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ആരോഗ്യത്തിന് വെല്ലുവിളി ആണ്. ഫാസ്റ്റ് ഫുഡ് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ കുറക്കുന്നതാണ്. ഇത് ബീജകോശങ്ങളുടെ എണ്ണം കുറക്കുന്നു.
അമിതവണ്ണം
അമിതവണ്ണം നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കുന്നു. അമിതവണ്ണമുള്ളവരില്‍ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ വളരെ കൂടുതലായിരിക്കും. അമിതമായി ഭാരക്കുറവ് ഉള്ളവര്‍ക്കും ഇതേ പ്രശ്‌നം ഉണ്ടായേക്കാം.
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴി പലപ്പോഴും കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. കാരണം ഇത് വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാവാം. എസ്ടിഡി പോലുള്ള അവസ്ഥകള്‍ ഉണ്ടാവുന്നു. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ പലപ്പോഴും വെല്ലുവിളികള്‍ ധാരാളമുണ്ട്. പെല്‍വിക് ഇന്‍ഫ്‌ലമേറ്ററി രോഗം മുതല്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിക്കുന്നുണ്ട്.
പുകവലി
പുകയില ഉപയോഗിക്കുന്നവരില്‍ പ്രത്യുത്പാദന ക്ഷമതയേ ബാധിക്കുന്ന ദോഷകരമായ വസ്തുക്കള്‍ ഉണ്ടാവുന്നുണ്ട്. ഇത് നിലവിലുള്ള ബീജങ്ങളുടെ എണ്ണത്തെ ബാധിക്കുന്നു. പുകവലി ബീജത്തിന്റെ ഡിഎന്‍എ വിഘടനത്തിനും കാരണമാകും, അത് ഭ്രൂണത്തിന്റെ ഗുണനിലവാരം കുറക്കുന്നു. ഇത് അബോര്‍ഷന്‍, ജനിതക വൈകല്യം എന്നീ അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്.
ജീവിത ശൈലി രോഗങ്ങള്‍
ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയുള്ളവരില്‍ അപകടം ഓരോ സമയവും ഉണ്ടാവുന്നുണ്ട്.അതിനു പരിഹാരം കാണണം .അമിതവണ്ണമുള്ള പുരുഷന്‍മാരില്‍ സാധാരണ ബിഎംഐ കൂടുതലും ഇവരില്‍ ബീജത്തിന്റെ ഗുണനിലവാരം കുറവുമായിരിക്കും.
ഉദാസീനത
ആരോഗ്യകരമായ ജീവിത ശൈലിക്ക് പലപ്പോഴും ഉദാസീനത തടസ്സം നില്‍ക്കുന്നു . ഇത് നിങ്ങളുടെ ക്രിയേറ്റീവിറ്റിയെ ഇല്ലാതാക്കുകയും ശാരീരിക ക്ഷമത കുറക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആഴ്ചയില്‍ അഞ്ച് ദിവസം 30 മിനിറ്റ് വ്യായാമം ചെയ്യുന്നതിന് വേണ്ടി മാറ്റി വെക്കണം. ഇത് കൂടാതെ നിങ്ങളുടെ സ്റ്റാമിന, പ്രതിരോധശേഷി, എന്നിവ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. ഇതെല്ലാം പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.
സ്വയം മരുന്ന് കഴിക്കുന്നത്
സ്വയം മരുന്ന് കഴിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കാരണം ഇതില്‍ ചില മരുന്നുകള്‍ ഫെര്‍ട്ടിലിറ്റിയെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം അവസ്ഥയില്‍ മരുന്ന് കഴിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ നിർദേശം തേടണം.
















