മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ അപ്പാർട്മെൻറിൽ തീ പിടിച്ചതിനെ തുടർന്ന് കടുങ്ങിയയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) രക്ഷപ്പെടുത്തി.
തെക്കൻ മാബില ഏരിയയിലെ കെട്ടിടത്തിലെ അപ്പാർട്മെൻറിനാണ് തീ പിടിച്ചത്. ആളപായമില്ല. അഗ്നിശമനസേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. തീ പിടിത്തത്തിൻറെ കാരണം അറിവായിട്ടില്ല.
















