സ്മാർട്ട്ഫോണിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്ന് നാം തിരിച്ചറിയണം.കുട്ടികൾ ഉൾപ്പടെ മിക്ക ആളുകളും കിടന്നുറങ്ങുന്നത് ഫോൺ അരികിൽ വെച്ചിട്ടായിരിക്കും. ഈ ശീലം മാറ്റേണ്ടതാണെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.ഈ ശീലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഫോണിൽ നിന്ന് പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നവയാണ്.
ചിലർ ഉറങ്ങുന്നതിന് മുമ്പ് പാട്ട് കേൾക്കാനും വിഡിയോകൾ കാണാനും മൊബൈൽ ഫോണുകൾ ഉപയോഗിക്കാറുണ്ട്. അത്തരക്കാർ ഉപയോഗശേഷം ഫോൺ മാറ്റി വെയ്ച്ചിട്ട് ഉറങ്ങാൻ ശ്രദ്ധിക്കണമെന്നതാണ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം
സെല്‍ഫോണില്‍ നിന്നുള്ള റേഡിയേഷന്‍. ഇത് മസ്തിഷ്ക്ക അര്‍ബുദത്തിന് കാരണമായേക്കാം. ഫോണില്‍ നിന്നുള്ള എൽ ഇ ഡി ലൈറ്റ് മെലാടോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നതിനാൽ ഉറക്കം നഷ്ടമാകുന്ന അവസ്ഥയും ഉണ്ടാകാം.
















