മുംബൈ: നയപ്രഖ്യാപന പ്രസംഗം പൂര്‍ത്തിയാക്കാതെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി വിധാന്‍ സഭ വിട്ടതായി റിപ്പോർട്ടുകൾ. അസാധാരണ സംഭവങ്ങളാണ് ഇന്ന് മഹാരാഷ്ട്ര നിയമസഭയിൽ നടന്നത്. പ്രസംഗം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവർണർ മടങ്ങുകയായിരുന്നു. ഭരണകക്ഷിയായ മഹാ വികാസ് അഘാഡിയിലെ നിയമസഭാംഗങ്ങൾ ഗവര്‍ണര്‍ക്ക് എതിരെയും മറാത്ത യോദ്ധാവ് ഛത്രപതി ശിവജി മഹാരാജിനെ പ്രശംസിച്ചും മുദ്രാവാക്യം വിളികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ വിധാന്‍ സഭ വിട്ടത്.
മറാത്ത യോദ്ധാവ് ഛത്രപതി ശിവജി മഹാരാജിന് എതിരായ പരാമര്‍ശത്തില്‍ ഗവർണർ മാപ്പ് പറഞ്ഞ് രാജി വയ്ക്കണമെന്ന് ഭരണപക്ഷം ശക്തമായി ആവശ്യപ്പെടുകയും ചെയ്തു. ദേശീയഗാനത്തിന് പോലും നില്‍ക്കാതെ ഗവര്‍ണര്‍ സഭ വിട്ടത് നിര്‍ഭാഗ്യകരമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ വ്യക്തമാക്കി.