“എല്ലാ യുദ്ധങ്ങളും അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനങ്ങളും മാനവികതക്കും മനുഷ്യത്വത്തിനും എതിരാണ്. യുദ്ധമാണ് നമ്മുടെ ശത്രു, ഏതെങ്കിലും രാജ്യമല്ല”. എന്ന മുദ്രാവാക്യം ഉയർത്തി യുക്രൈൻ യുദ്ധം അവസാനപ്പിക്കണം എന്നാവിശ്യപ്പെട്ട് ന്യൂ ഡൽഹിയിലെ ഒന്നാം ലോക മഹായുദ്ധ സ്മാരകമായ ഇന്ത്യാ ഗേറ്റിനുമുന്നിൽ യുദ്ധ വിരുദ്ധ പ്രതിഷേധം സംഘടിപ്പിച്ചു. നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ. സി. ഡി. സി.) മാസ്റ്റർ ട്രെയിനറും ഗ്ലോബൽ ഗുഡ്വിൽ അംബാസിഡറുമായ ബാബ അലക്സാണ്ടറുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള യുവാക്കളും രാജ്യ തലസ്ഥാനത്തു നടത്തിയ ഈ പ്രതിഷേധത്തിൽ പങ്കെടുത്തു.
ലോക മഹായുദ്ധത്തിന്റെ സാധ്യത ഡമോക്ലിസിന്റെ വാൾ പോലെ ലോകത്തിനുമുന്നിൽ തൂങ്ങിക്കിടക്കുന്നതായും, വീണ്ടും ഒരു ലോകമഹായുദ്ധം ഈ ഭൂമിയിൽനിന്ന് എല്ലാ ജീവജാലങ്ങളെയും തുടച്ചുനീക്കിയേക്കാമെന്നും ബാബ അലക്സാണ്ടർ പറഞ്ഞു. ഏതെങ്കിലും യുദ്ധക്കൊതിയനായ ഭരണാധികാരിക്കുമുൻപിൽ അടിയറവു വയ്ക്കാനുള്ള ലോകം ഇന്നുവരെ നേടിയെടുത്ത പുരോഗതിയും ഉയർച്ചയുമെന്നും അതിനാൽ യുദ്ധത്തിനെതിരായ പ്രതിഷേധത്തിൽ എല്ലാ ജനങ്ങളും പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ രാജ്യങ്ങളിലിൽനിന്നുമുള്ള സൈനികരെ ഉൾപ്പെടുത്തി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ സൈനികസേന രൂപീകരിക്കണമെന്നും, ഏറ്റവും വലിയ സൈനിക ആയുധ സേനയായി അതിനെ മാറ്റണമെന്നും, ഏതെങ്കിൽ രാജ്യം മറ്റൊരു രാജ്യത്തിനുനേരെ യുദ്ധം നടത്തിയാൽ ഈ സേന ഇടപെടണമെന്നും ബാബ അലക്സാണ്ടർ പറഞ്ഞു.
‘ഒരു ലോകം ഒരു ഭാഷ’, ‘ആഗോളരാജ്യം’ എന്നീ ആശയങ്ങളുടെ ഉപജ്ഞാതാവുകൂടിയാണ് ബാബ അലക്സാണ്ടർ.