മസ്കറ്റ്: ഒമാനിൽ (Oman) 696 പേർക്ക് കൂടി കൊവിഡ് (covid 19) വൈറസ് ബാധ.. 2,005 പേർ രോഗമുക്തരായി. ഇതിനകം രാജ്യത്ത് 3,62,800 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 3,79,618 പേർക്കാണ് ഒമാനിൽ ആകെ കൊവിഡ് ബാധിച്ചിട്ടുള്ളത്.
95.6 ശതമാനമാണ് രോഗമുക്തി നിരക്ക്. കൊവിഡ് ബാധിച്ച് പുതിയതായി കൊവിഡ് മരണങ്ങളൊന്നും ഇന്ന് ഒമാനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ആകെ 4,238 പേർ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59 കൊവിഡ് രോഗികളെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആകെ 273 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 60 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുമാണ്.