മസ്‌കത്ത്: ഒമാനിൽ (Oman) 1,440 പേർക്ക് കൂടി കൊവിഡ് (covid 19) സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയം (health ministry) പുറത്തുവിട്ട കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകൾ പ്രകാരം രാജ്യത്ത് കൊവിഡ് ചികിത്സയിലിരുന്ന 2,423 പേർ രോഗമുക്തരായി (covid recoveries) നിലവിൽ 94 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.
കൊവിഡ് ബാധിച്ച് പുതിയതായി നാല് മരണങ്ങളാണ് വ്യാഴാഴ്ച ഒമാനിൽ റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 3,72,060 പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 3,49,666 പേരും ഇതിനോടകം തന്നെ രോഗമുക്തരായിക്കഴിഞ്ഞു. ആകെ 4,225 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 79 കൊവിഡ് രോഗികളെ കൂടി ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
















