കൊറോണ വൈറസിന്റെ കൂടുതല്‍ അപകടകരമായ ഒമൈക്രോണ്‍ വകഭേദം മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ കൂടി സ്ഥിരീകരിച്ചു.ബ്രിട്ടണ്, ജര്‍മനി, ഇറ്റലി എന്നിവിടങ്ങളിലാണ് ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ പുതിയ വകഭേദം സ്ഥിരീകരിച്ചത്. ബെല്‍ജിയം, ഹോങ്കോംഗ്, ഇസ്രായേല്‍ എന്നിവിടങ്ങളിലും പുതിയ വകഭേദം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
രണ്ട് കേസുകളാണ് ബ്രിട്ടണില്‍ സ്ഥിരീകരിച്ചത്. ഇരുവരും ദക്ഷിണാഫ്രിക്കന്‍ രാജ്യത്ത് നിന്ന് എത്തിയവരാണ്. ജര്‍മനിയിലും രണ്ട് പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ മിലാനിലാണ് പുതിയ വകഭേദം ഒരാളില്‍ സ്ഥിരീകരിച്ചത്. മൊസാംബിക്കില്‍ നിന്നെത്തിയയാള്‍ക്കാണ് രോഗബാധ.ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 61 പേര്‍ക്ക് ഹോളണ്ടില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ ഒമൈക്രോണ്‍ വകഭേദത്തിനായുള്ള വിശദ പരിശോധന നടത്തും.
ഒമൈക്രോണ്‍ എന്ന് അറിയപ്പെടുന്ന ബി.1.1.529 വൈറസിനെ ‘ഏറ്റവും ആശങ്കയുള്ള വകഭേദം’ ആയാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ബി.1.1.529 വേരിയന്റ് അതിന്റെ വര്‍ധിച്ച വ്യാപനശേഷി കാരണം അത്യധികം അപകടകരിയാണെന്ന് കണക്കാക്കപ്പെടുന്നു. ദക്ഷിണാഫ്രിക്കയില്‍ ഈ മാസം നവംബര്‍ ഒമ്ബതിന് ശേഖരിച്ച സാമ്ബിളില്‍ നിന്നാണ് ആദ്യമായി പുതിയ വകഭേദത്തിലെ വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.
ഒമൈക്രോണ്‍ പുതിയ ഭീഷണിയാകുമെന്ന ഭീതിയില്‍ ലോകരാജ്യങ്ങള്‍ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ക്ക് പല രാജ്യങ്ങളും നിയന്ത്രണമേര്‍പ്പെടുത്തിക്കഴിഞ്ഞു.