നമ്മുടെ തൊടിയിലും വളർന്നു നിൽക്കുന്ന മണത്തക്കാളിയുടെ ഇലകൾക്ക് കരളിലുണ്ടാകുന്ന അർബുദത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് പഠനം.രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി നടത്തിയ ഗവേഷണത്തിലാണ് മണത്തക്കാളിച്ചെടിയിൽ അടങ്ങിയിരിക്കുന്ന സംയുക്തം കരൾ അർബുദത്തിനെതിരേ ഫലപ്രദമെന്ന് കണ്ടുപിടിച്ചിട്ടുള്ളത്.
ആർ.ജി.സി.ബി.യിലെ സീനിയർ സയന്റിസ്റ്റ് ഡോ. റൂബി ജോൺ ആന്റോയും വിദ്യാർഥിനിയായ ഡോ. ലക്ഷ്മി ആർ. നാഥുമാണ് കണ്ടുപിടിത്തം നടത്തിയത്. പേറ്റന്റ് നേടിയ സാങ്കേതികവിദ്യ അമേരിക്കൻ മരുന്നുകമ്പനിയായ ക്യുബയോമെഡ് വാങ്ങി. ഒക്ലഹോമ മെഡിക്കൽ റിസർച്ച് ഫൗണ്ടേഷൻ (ഒ.എം.ആർ.എഫ്.) വഴിയാണ് സാങ്കേതിക കൈമാറ്റം നടത്തിയത്.
പഠനത്തിന് അമേരിക്കയുടെ എഫ്.ഡി.എ.യിൽനിന്ന് ഓർഫൻ ഡ്രഗ് എന്ന അംഗീകാരം ലഭിച്ചു. കരൾ അർബുദ ചികിത്സക്ക് എഫ്.ഡി.എ. അംഗീകാരമുള്ള ഒരു മരുന്നു മാത്രമേ നിലവിലുള്ളൂവെന്ന് ഡോ. റൂബി പറഞ്ഞു. നേച്ചർ ഗ്രൂപ്പ് ഓഫ് ജേണലിലൊന്നായ ‘സയന്റിഫിക് റിപ്പോർട്ട്സി’ലാണ് ഗവേഷണപ്രബന്ധം പ്രസിദ്ധീകരിച്ചത്.