കണ്ണിന് ചുറ്റും കറുപ്പ് പടരുന്നതിന് പല കാരണങ്ങളുമുണ്ടാകാം. പാരമ്പര്യം, ജീവിതചര്യയിലുള്ള മാറ്റങ്ങൾ, മാനസിക പിരിമുറുക്കം, അലർജി, ഉറക്കക്കുറവ്, അയേൺ അപര്യാപ്തത, തുടർച്ചയായി കംപ്യൂട്ടർ അല്ലെങ്കിൽ ടി.വി. സ്ക്രീനിന് മുന്നിൽ ചെലവഴിക്കുക, അൾട്രാവയലറ്റ് രശ്മികൾ തുടങ്ങി നിരവധി കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാം.
കറുപ്പ് കുറയ്ക്കുന്ന ലേപനങ്ങൾ സൺസ്ക്രീൻ മുതലായവ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. മീസോതെറാപ്പി, കെമിക്കൽ പീലിങ് തുടങ്ങിയ ചികിത്സാരീതികളും ഉണ്ട്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. ചിട്ടയായ ജീവിതശൈലി
2. പോഷകാഹാരം
3. തുടർച്ചയായി കംപ്യൂട്ടർ ഉപയോഗിക്കുന്നവർ ഇടയ്ക്ക് കണ്ണുകൾക്ക് വിശ്രമം കൊടുക്കണം.
4. ഉറങ്ങുന്നതിന് മുൻപ് ഐ ക്രീം ഉപയോഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യുക.
5. ദിവസം എട്ടുമണിക്കൂർ ഉറങ്ങുന്നത് നല്ലതാണ്.
6. കണ്ണിന് ചുറ്റുമുള്ള പേശികളെ ബലപ്പെടുത്താൻ കണ്ണിന് യോജിച്ച വ്യായാമങ്ങൾ ചെയ്യണം.
കണ്ണുകളുടെ പരിപാലനത്തിന് പ്രത്യേക ശ്രദ്ധയും പരിചരണവും വേണം. കണ്ണുകളെ സംബന്ധിച്ച് നമ്മുടെ പ്രധാന പ്രശ്‌നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. ഇത് തടയാനുള്ള പോംവഴികള്‍ എന്തൊക്കെയാമെന്ന് നോക്കാം
1. മൂക്കാത്ത വെള്ളരി മുറിച്ച് തണുപ്പിച്ച് ദിവസവും പത്ത് മിനിറ്റ് നേരം കണ്ണിനു മേല്‍ വച്ച് വിശ്രമിക്കുക.
2. ഒലിവ് ഓയിലും പുതിനയിലയും തേനും ചേര്‍ത്തരച്ച് രാത്രി കണ്ണിനു താഴെ പുരട്ടുക.
3. കുമ്ബളങ്ങയുടെ വിത്ത് നന്നായി ഉണക്കിപ്പൊടിച്ച് ഉണക്കമുന്തിരി ചേര്‍ത്തരച്ച് കണ്ണിനു ചുറ്റും പുരട്ടുക.
4. തക്കാളിനീരും നാരങ്ങാനീരും തമ്മില്‍ കലര്‍ത്തി കണ്ണിനു ചുറ്റും പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
5. പാലും നേന്ത്രപ്പഴവും അരച്ച് കണ്‍തടങ്ങളില്‍ പുരട്ടുക.
6. തേന്‍ പുരട്ടുക.
7. കസ്തൂരി മഞ്ഞളും രക്തചന്ദനവും തുല്യമായി അരച്ച് പുരട്ടുക.
8. ഇളം ചൂടുവെള്ളത്തില്‍ മുക്കിയ തുണി ചൂട് മാറും വരെ കണ്ണിനു മുകളില്‍ വയ്ക്കുക.
9. താമരപ്പൂവിനകത്തെ അരി അരച്ച് കണ്ണിനു ചുറ്റും പുരട്ടുക.
10. പശുവിന്‍ നെയ്യ് പുരട്ടുക.
11. ഉരുളക്കിഴങ്ങ് നീര് പഞ്ഞിയില്‍ മുക്കി കണ്‍തടങ്ങളില്‍ പുരട്ടുക.
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group: https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube: https://youtube.com/c/Anweshanamlive
Follow Anweshanam Google News: https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt: https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe
















