ഇത്തവണ സമാധാന നോബേല്‍ പുരസ്കാരത്തിന് അര്‍ഹരായത് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍. അധികാര ദുര്‍വിനിയോഗം തുറന്നുകാട്ടാന്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഉപയോഗിച്ചതിനാണ് പുരസ്കാരം. ഫിലിപ്പിനോ-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക മരിയ റസ, റഷ്യന്‍ മാധ്യമപ്രവര്ത്തകന് ദമിത്രി മുറാത്തോ എന്നിവര്‍ക്കാണ് പുരസ്കാരം. ഇരുവരും നിര്‍ഭയ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകകളെന്ന് നൊബേല്‍ സമിതി വിശേഷിപ്പിച്ചു.
നിര്‍ഭയമായി മാധ്യമപ്രവര്‍ത്തനം നടത്തുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും പ്രതിനിധികളാണ് ഇവരെന്നും നോബേല്‍ സമിതി വ്യക്തമാക്കി. 11 ലക്ഷം ഡോളറാണ് സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തുക. ഇതിവര് പങ്കിട്ടെടുക്കും. ഫിലിപ്പൈന്‍ സര്‍ക്കാരിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ നിരന്തരം തന്റെ റാപ്ലര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമം വഴിയാണ് മരിയ റെസ്സ വാര്‍ത്തകള്‍ നല്‍കിയത്. റഷ്യല്‍ നൊവാജ ഗസറ്റ് എന്ന പത്രം സ്ഥാപിച്ച ദിമിത്രി മുറാത്തോ അന്ന് മുതല്‍ കഴിഞ്ഞ 24 വര്‍ഷമായി പത്രത്തിന്റെ എഡിറ്ററാണ്. റഷ്യയില്‍ അഭിപ്രായ സ്വതന്ത്രത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.