റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 161 കിലോഗ്രാം ഹാഷിഷും 26.3 ടണ്‍ ഖാട്ടും അതിര്‍ത്തി പട്രോള്‍ സംഘം പിടിച്ചെടുത്തു. ജിസാന്‍, അസീര്‍, നജ്‌റാന്‍ മേഖലകളില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് വിദേശികളടക്കം 26 പേരേ അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ 17 പേര്‍ സ്വദേശികളാണ്. ഒമ്പത് പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തെത്തിയവരാണ്. ഇവരില്‍ ആറുപേര്‍ എത്യോപ്യക്കാരാണ്. മൂന്നു പേര്‍ യെമന്‍ സ്വദേശികളും.
തുടര്‍ നിയമ നടപടികള്‍ക്കായി പിടിച്ചെടുത്ത ലഹരിമരുന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി അതിര്‍ത്തി സേന വക്താവ് ലഫ്. കേണല്‍ മിസ്ഫര്‍ ബിന്‍ ഗാനേം അല്‍ ഖാര്‍നി പറഞ്ഞു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.