നമ്മുടെ ശരീരത്തിന് പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ തരുന്ന സമീകൃതാഹാരമാണ് മുട്ട. വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ് മുട്ട. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും.
മുട്ടയുടെ വെള്ള ബിപിയും ശരീരഭാരവും കുറയ്ക്കാന്‍ ഏറെ സഹായകമാണ്. മുട്ട വെള്ളയില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട് അതുകൊണ്ട് തന്നെ ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ ഇത് സഹായിക്കും. അതിനാല്‍ തന്നെ മുട്ട ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.
ശരീരഭാരം കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പ്രോട്ടീന്‍ കഴിയ്ക്കുന്നത്. കാരണം പോട്ടീന് കൂടുതല്‍ കഴിയ്ക്കുന്നത് വിശപ്പു കുറയ്ക്കും. മുട്ട പോട്ടീന്റെ കലവറയാണ്. ഒരു മുട്ടവെള്ളയില്‍ 54 മില്ലീഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് മാത്രമല്ല, എല്ലുകളുടെ ആരോഗ്യത്തിനും കോശങ്ങളുടെ പ്രവര്‍ത്തനത്തിനുമെല്ലാം ഏറെ അത്യാവശ്യവുമാണ്.
മുട്ടവെള്ളയും കുരുമുളകും ചേര്‍ത്തു കഴിയ്ക്കുന്നത് ഇരട്ടി ഫലം നല്‍കും. കുരുമുളകിലെ പെപ്പറൈന് എന്ന ഘടകവും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
ഓരോ വ്യക്തിയുടെയും ശരീരഭാരത്തിന് അനുസരിച്ചുള്ള പ്രോട്ടീന്‍ കഴിയ്ക്കേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന് 60 കിലോ ഭാരമുള്ള ഒരാള്‍ക്ക് ഒരു ദിവസം 60 ഗ്രാം പ്രോട്ടീന്‍ ശരീരത്തില്‍ എത്തേണ്ടതായിട്ടുണ്ട്. മുട്ടയ്ക്കൊപ്പം കഴിക്കുന്ന ഭക്ഷണത്തില്‍ ധാരാളം പഴവര്‍ഗങ്ങളും നാരുകളുള്ള ഭക്ഷണവും ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.